kerala weather forecast 11/10/23
കേരളത്തിൽ ഇന്ന് (11/10/23 , ബുധൻ) കൂടുതൽ പ്രദേശങ്ങളിൽ ഇടിയോടുകൂടി മഴ ലഭിക്കും. ഇന്നലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. തുലാവർഷം എത്തുന്നതിന് മുന്നോടിയായി ഉള്ള അന്തരീക്ഷ പരിവർത്തനമാണ് മഴക്ക് കാരണം.
ഇടി ശക്തമാകില്ലെങ്കിലും കേരളത്തിൽ ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ ഇടങ്ങളിൽ ഇന്ന് മഴ ലഭിക്കും. ഇന്നലെ വടക്കൻ കേരളത്തിൽ ആണ് കൂടുതൽ മഴ ലഭിച്ചത്. തീരദേശത്ത് മഴ സാധ്യത Metbeat Weather ഉൾപ്പെടെ പ്രവചിച്ചിരുന്നില്ലെങ്കിലും തീരദേശത്തും മഴ ലഭിച്ചു.
ഇന്ന് കാസർകോട് കണ്ണൂർ ജില്ലകളുടെ കിഴക്കൻ മേഖലകളിലും വയനാട് ജില്ലയിലും കോഴിക്കോട് മലപ്പുറം ജില്ലകളുടെ കിഴക്ക മേഖലയിലും ഇന്ന് ഇടിയോട് കൂടെ മഴ ഉച്ചയ്ക്കുശേഷം ലഭിക്കും.
ഈ പ്രദേശങ്ങളിൽ ഇന്ന് മഴ
തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, തിരുച്ചി, ഈറോഡ്, വാൽപാറൈ, കേരളത്തിലെ ഈരാറ്റുപേട്ട, കറുകച്ചാൽ, കോതമംഗലം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, കോട്ടയം, നിലമ്പൂർ, വണ്ടൂർ, എടവണ്ണ, മഞ്ചേരി, കാവനൂർ, തോട്ടുമുക്കം, പൂവാറൻതോട്, തുഷാരഗിരി, കോടഞ്ചേരി, തിരുവമ്പാടി, ചൂരൽമല, വടുവഞ്ചാൽ, അമ്പലവയൽ, സുൽത്താൻ ബത്തേരി, മീനങ്ങാടി, പുൽപള്ളി, മാനന്തവാടി, തരുവണ, കർണാടകയിലെ ബാവലി, പനവള്ളി കുട്ട, വിരാജ്പേട്ട്, മടക്കേരി, സുള്ള്യ .
മിന്നൽ തൽസമയം എവിടെ എന്നറിയാൻ metbeatnews.com ലെ Lightning radar map ഉപയോഗിക്കാം.