kerala weather forecast 28/10/23
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മധ്യ, തെക്കൻ ജില്ലകളിൽ പെയ്തിരുന്ന തുലാവർഷം ഇന്ന് വടക്കൻ ജില്ലകളിലേക്കും എത്തും. ഉച്ചയ്
ക്കുശേഷം ഇടിയോടു കൂടെയുള്ള മഴക്ക് കിഴക്കൻ മലയോര മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും സാധ്യതയുണ്ടെന്ന് http://www.metbeat.com നിരീക്ഷകർ പറയുന്നു.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യത. മധ്യകേരളത്തിലെ തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലും രാത്രിയിലും വൈകിട്ടും ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.
ഇന്നത്തെ അന്തരീക്ഷസ്ഥിതി
തെക്കേ ഇന്ത്യയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന അന്തരീക്ഷ ഘടകങ്ങളോ പ്രതിഭാസങ്ങളോ നിലവിലില്ല. കഴിഞ്ഞ ദിവസം തെക്കൻ തമിഴ്നാട്ടിൽ രൂപപ്പെട്ട ചക്രവാത ചുഴി ദുർബലമായി. ഈ സാഹചര്യത്തിൽ തുലാവർഷം അതിന്റെ സ്വാഭാവിക രീതിയിൽ മഴ നൽകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത് എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
ഉപഗ്രഹ നിരീക്ഷണത്തിൽ അറബിക്കടലിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട മേഘ രൂപീകരണം കാണുന്നുണ്ട്. ഇവ തീരദേശത്ത് ചാറ്റൽ മഴ നൽകാനും കടലിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.