kerala weather forecast 10-10-23 : ഇന്ന് ഇടിമിന്നലോടെ മഴ സാധ്യതാ പ്രദേശങ്ങള്‍ ഇവയാണ്‌

kerala weather forecast 10-10-23

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വിവിധ പ്രദേശങ്ങളില്‍ ഇടിയോടെ മഴക്ക് സാധ്യതയെന്ന് Metbeat Weather. വടക്കന്‍ കേരളത്തിലെ കിഴക്കന്‍ പ്രദേശത്താണ് ഇടിയോടെ മഴക്ക് കൂടുതല്‍ സാധ്യതയുള്ളത്. ഏതെല്ലാം പ്രദേശങ്ങളിലാണ് മഴക്ക് സാധ്യത എന്ന് നോക്കാം.

ഈ മേഖലകളില്‍ മഴ സാധ്യത

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലയുടെ ഇടനാട്, കിഴക്കന്‍ മേഖലകളിലും വയനാട്ടിലെ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍, തെക്കന്‍ മേഖല എന്നിവിടങ്ങളിലും ഇടുക്കിയിലെ പടിഞ്ഞാറന്‍ മേഖലയിലും പാലക്കാട് ജില്ലയിലെ മലയോര മേഖലയിലുമാണ് മഴ സാധ്യത.

കനത്തു പെയ്യാന്‍ സാധ്യത ഇവിടെ

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മണ്ണാര്‍ക്കാട്, കോങ്ങാട്

കോഴിക്കോട് ജില്ലയിലെ പുന്നക്കല്‍, തിരുവമ്പാടി, താമരശ്ശേരി, ചക്കിട്ടപ്പാറ

വയനാട്ടിലെ നെല്ലിയം, വടുവഞ്ചാല്‍, അമ്പലവയല്‍

തമിഴ്‌നാട്ടിലെ ദേവര്‍ഷോല, ഗൂഡല്ലൂര്‍, വാല്‍പാറൈ,

ഇടുക്കി ജില്ലയിലെ എടമലക്കുടി, മൂന്നാര്‍, ഉടുമ്പന്‍ചോല

പത്തനംതിട്ട ജില്ലയിലെ മലയോര മേഖല

kerala weather forecast 10-10-23
kerala weather forecast 10-10-23

 

ഇടിമിന്നല്‍ ജാഗ്രത പാലിക്കാം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്

🛑 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

🛑 ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

🛑 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

🛑 ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

🛑 അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

🛑 ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

🛑 ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

🛑 മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

🛑 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

🛑 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

🛑 പട്ടം പറത്തുന്നത് ഒഴിവാക്കുക.

🛑 ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍
metbeatnews.com ലെ Live Lightning Radar Map ഉപയോഗിക്കാം.

LIVE LIGHTNING STRIKE MAP


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment