kerala weather forecast 01/02/24 : കേരളത്തിൽ ഫെബ്രുവരി മഴ കുറയും, ഇന്ന് ഒറ്റപ്പെട്ട മഴ, ചൂടും തണുപ്പും കൂടും
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിൽ സാധാരണയേക്കാൾ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. വയനാട് ജില്ലയിൽ മാത്രം സാധാരണ തോതിൽ മഴ ലഭിച്ചേക്കും. തമിഴ്നാട്ടിലും സാധാരണയേക്കാൾ മഴ കുറയും. കർണാടകയിലും ആന്ധ്രയിലും വടക്കൻ, തെക്കൻ മേഖലയിൽ മഴ സാധാരണ തോതിൽ ലഭിക്കും. മറ്റിടങ്ങളിൽ മഴ കുറയും.
കേരളത്തിൽ ഇന്ന് (01/02/24) തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത. ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതൽ സാധ്യത. ഇടുക്കി, കിഴക്കൻ പത്തനംതിട്ട, തെക്കൻ ആലപ്പുഴ എന്നിവിടങ്ങളിലും ചാറ്റൽ/ ഇടത്തരം മഴ പ്രതീക്ഷിക്കാമെന്ന് Metbeat Weather പറഞ്ഞു.
കോഴിക്കോടിനും കൊല്ലത്തിനും ഇടയിലുള്ള ജില്ലകളിൽ ഇന്നും നാളെയും ചൂട് കൂടും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന പകൽ താപനില കുറവായിരിക്കും.
വയനാട് ജില്ലയിലും കോഴിക്കോടിൻ്റെ കിഴക്കും ഇടനാട് മേഖലയിലും രാത്രി / പുലർച്ചെ തണുപ്പ് കുടും. മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ശൈത്യം കൂടും. തീരദേശത്ത് തണുപ്പ് ഏശില്ല.