Metbeat Weather Desk
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനുള്ള അന്തരീക്ഷ മാറ്റങ്ങൾ നടക്കുന്നതിനാലും കേരള തീരത്തു നിന്നുള്ള കാറ്റിനെ ഭൂമധ്യരേഖാ പ്രദേശത്തെ ചക്രവാത ചുഴി സ്വാധീനിക്കുന്നതിനാലും കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ മഴക്ക് സാധ്യത. കിഴക്കൻ ജില്ലകളുടെ മലയോര മേഖലയിൽ രാത്രിയിൽ ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യത. തീരദേശത്തും മഴ ലഭിക്കാം. നാളെ രാവിലെ വരെയുള്ള സമയങ്ങളിൽ ആണ് മഴ സാധ്യത. മഴക്കൊപ്പം ചിലയിടങ്ങളിൽ കാറ്റ്, ഇടിമിന്നൽ സാധ്യതയും ഉണ്ട്.
Kerala weather, Metbeat Weather news, Rain, Todays rain in kerala, Todays weather
0 Comment