കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഒരു കോടി മാത്രം, നദികളിലെ മണല്‍വാരും
സംസ്ഥാന ബജറ്റില്‍ കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടത്ര പദ്ധതികളില്ല. കേരളം ഗുരുതരമായ കാലാവസ്ഥാ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണിത്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അധ്യക്ഷനായി പരിസ്ഥിതി വകുപ്പിന് കീഴില്‍ 2023 ഓഗസ്റ്റില്‍ രൂപീകരിച്ച കേരള സേറ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന് ഒരു കോടി രൂപയാണ് വകയിരുത്തിയത്.
ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് കീഴിലെ സംസ്ഥാന സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് 87.23 കോടി രൂപ വകയിരുത്തി. ആവാസ വ്യവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 25.32 കോടിയും ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 10.50 കോടി രൂപയും വകയിരുത്തി.
ഭൂമിയുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്ന അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ ഉണ്ടാകണമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും. 200 കോടി രൂപ സമാഹരിക്കും. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണല്‍വാരല്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നദികളിലെ മണല്‍ വാരല്‍ 2016 മുതല്‍ നിലച്ചിരിക്കുകയാണ്.

നിയമനുസൃത നടപടികളോടെ ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം സാമ്പത്തികവര്‍ഷം മണല്‍വാരല്‍ പുനരാരംഭിക്കും.മണല്‍ നിക്ഷേപമുള്ള മറ്റുനദികളില്‍ നിന്ന് ഘട്ടംഘട്ടമായി മണല്‍വാരല്‍ ആരംഭിക്കും. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാന്‍ കഴിയും. ഒപ്പം നദികളിലെ ജലംസഭരണശേഷി വര്‍ധിപ്പിക്കുകയും വെള്ളപ്പൊക്ക സാധ്യത കുറയുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് 10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കും.മാര്‍ച്ച് മുതല്‍ നദികളില്‍നിന്ന് മണല്‍വാരല്‍ ആരംഭിക്കാന്‍ റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാര്‍ച്ച് അവസാനത്തോടെ മണല്‍വാരല്‍ തുടങ്ങുന്നത്. ഈ വര്‍ഷംതന്നെ എല്ലാ നദിയിലും മണല്‍വാരല്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.
ഇക്കാര്യം നേരത്തെ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത ചുവടെ വായിക്കാം..