Kerala weather 30/03/25: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: യു വി ഉയരുന്നു 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. ഏതാനും ദിവസമായി കേരളത്തില്‍ വേനല്‍മഴ മന്ദഗതിയിലാണ്. ഇന്നലെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിച്ചു എന്നതൊഴിച്ചാല്‍ മിക്കയിടങ്ങളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു. ഇന്നും, നാളെയും സമാന കാലാവസ്ഥ തുടരും. അതേസമയം ഇന്ന് ഒരു ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. ഏപ്രിൽ രണ്ടിന് മൂന്ന് ജില്ലകളിൽ imd മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് മലപ്പുറം വയനാട് ജില്ലകളിലാണ് മഞ്ഞ അലട്ട് ഉള്ളത്. പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിൽ ഇന്ന് മഴ സാധ്യതയില്ല എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ രണ്ടു മുതൽ നാലു വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്നും കാലാവസ്ഥ വകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കൊപ്പം 40 km വരെ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് ഐ എം ഡി. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയ യു വി ഇൻഡക്സിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യു വി ഇൻഡക്സ് ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്.ഇടുക്കിയിൽ ഒമ്പതും,കൊല്ലം, മലപ്പുറം ജില്ലകളിൽ എട്ടു മാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് മഴ മങ്ങലേല്‍പ്പിക്കില്ല. തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ പാത്തി തുടരുന്നുണ്ട്. ഇതു പക്ഷേ നിലവിലെ സാഹചര്യത്തില്‍ ഒറ്റപ്പെട്ട മഴ മാത്രമേ നല്‍കൂവെന്ന് metbeat നിരീക്ഷകർ .
ഏപ്രില്‍ 3 ന് ശേഷം കേരളത്തിലുള്‍പ്പെടെ മഴ ശക്തിപ്പെടാന്‍ സാധ്യത. പ്രീ മണ്‍സൂണ്‍ മഴയുടെ സ്വഭാവത്തിലേക്ക് മഴ മാറും. ഇടിയോടെ കനത്ത മഴ കിട്ടും. കിഴക്കന്‍ മേഖലയിൽ മലവെള്ളപ്പാച്ചില്‍ ഉണ്ടാവാനുള്ള മഴ ഏപ്രിലില്‍ പ്രതീക്ഷിക്കണം. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരങ്ങളില്‍ മഴ ശക്തമാകാനാണ് സാധ്യത. കേരളം, തീരദേശ കര്‍ണാടക, ഗോവ, തെക്കന്‍ കൊങ്കണ്‍ എന്നിവിടങ്ങളിലും വേനല്‍ മഴ ശക്തമാകും. തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലെ മൈസൂരു, ബംഗളൂരു, തമിഴ്‌നാട്- കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ ലഭിക്കും. വേനല്‍മഴ തെക്കേ ഇന്ത്യയില്‍ സജീവമാകുന്നതോടെ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കൊങ്കണ്‍, ഗോവ എന്നിവിടങ്ങളിലും മഴ കൂടും.