Kerala weather 21/02/25: മൂന്ന് ഡിഗ്രി വരെ ചൂട് കൂടും: ഇന്നും നാളെയും മുന്നറിയിപ്പ്; മഴ എപ്പോൾ
കേരളത്തിൽ ഇന്നും നാളെയും (ഫെബ്രുവരി 21, 22) ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും incois.
അതേസമയം മാർച്ച് തുടക്കം മുതൽ കേരളത്തിൽ മഴ ലഭിക്കുമെന്ന് അമേരിക്കൻ കാലാവസ്ഥ എജൻസി ക്ലൈമറ്റ് പ്രഡിക്ഷൻ സെൻ്റർ. ആദ്യമഴ തെക്കൻ കേരളത്തിൽ ആയിരിക്കും ലഭിക്കുക. മഴയുടെ ശക്തി, സ്വഭാവം, പ്രദേശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിലെ ഫോർകാസ്റ്റുകളിൽ ലഭിക്കും.