kerala weather 20/12/24 : ന്യൂനമർദം; ക്രിസ്മസിന് കേരളത്തിൽ മഴ പെയ്യുമോ മഞ്ഞുപെയ്യുമോ?

kerala weather 20/12/24 : ന്യൂനമർദം; ക്രിസ്മസിന് കേരളത്തിൽ മഴ പെയ്യുമോ മഞ്ഞുപെയ്യുമോ?

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് സ്ഥിതി
ചെയ്യുന്ന ന്യൂനമർദ്ദം ഇന്നലെ വീണ്ടും ശക്തിപ്പെട്ട് ശക്തി കൂടിയ ന്യൂനമർദം (well marked low pressure – WML) ആയി. വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രാപ്രദേശിനും സമാന്തരമായി വടക്കോട്ട് നീങ്ങാനാണ് സാധ്യത. ന്യൂനമർദത്തിന് കരകയറാനുള്ള ശക്തിയില്ല. പശ്ചിമവാത (western disturbance) ത്തിൻ്റെയും upper layer wind ൻ്റെയും സ്വാധീനം മൂലമാണ്. നിലവിൽ ചെന്നൈയിൽ നിന്ന് 324 കിലോമീറ്ററും ആന്ധ്രപ്രദേശിലെ നല്ലൂരിൽനിന്ന് 314 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദത്തിന്റെ സ്ഥാനം.

കേരളത്തിൽ ചൂട് കൂടുന്നു

കേരളത്തിൽ മഴ കുറഞ്ഞത് മൂലം പകൽ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖല കണ്ണൂർ, പാലക്കാട് ജില്ലകൾ, കാസർകോട് ജില്ലയുടെ തെക്കൻ മേഖലകളിൽ പകൽ താപനില സാധാരണയേക്കാൾ 1.5 ഡിഗ്രി വരെ കൂടും. എന്നാൽ തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ താപനിലയിൽ കുറവ് അനുഭവപ്പെടും.

രാത്രി താപനിലയിലും വ്യതിയാനം ഉണ്ട്. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും രാത്രി താപനില സാധാരണയേക്കാൾ കുറഞ്ഞു. ഇന്നലെ ന്യൂനമർദ്ദത്തിന്റെ ഭാഗമായി വടക്കൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും പലയിടങ്ങളിലായി ഇടത്തരം മഴ ലഭിച്ചു. ന്യൂനമർദ്ദം ഇനി ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട് നഗരങ്ങളിൽ കനത്ത മഴ നൽകില്ല. എന്നാൽ ഇത്തരം മഴ ഇന്നും ചില പ്രദേശങ്ങളിൽ തുടരും.

കേരളത്തിൽ ഒറ്റപ്പെട്ട മഴ

ന്യൂനമർദ്ദത്തെ തുടർന്ന് കരകയറിയ ഈർപ്പമുള്ള കാറ്റ് തമിഴ്നാടിനും കേരളത്തിനും മുകളിൽ നിലകൊള്ളുന്നതിനാൽ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇടത്തരം മഴക്കും മറ്റു പ്രദേശങ്ങളിൽ ചാറ്റൽ മഴക്കും സാധ്യത. നാളെ മുതൽ കേരളത്തിൽ വീണ്ടും വരണ്ട കാലാവസ്ഥ അനുഭവപ്പെടും. തെക്കൻ ജില്ലകളിലും മഴ സാധ്യത കുറയും.

ക്രിസ്മസിന് മഴ ഇല്ല

ക്രിസ്മസിനെ കേരളത്തിൽ എവിടെയും മഴ പ്രതീക്ഷിക്കുന്നില്ല. ഈ മാസം 24 ന് കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ക്രിസ്മസ് ദിനത്തിലും
കേരളത്തിൽ വരണ്ട കാലാവസ്ഥയാണ് പകൽ അനുഭവപ്പെടുക. എന്നാൽ തമിഴ്നാട്ടിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.

തണുപ്പ് കുറഞ്ഞു

കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തണുപ്പ് വ്യാഴാഴ്ച മുതൽ കേരളത്തിൽ കുറയുമെന്നായിരുന്നു ഏതാനും ദിവസങ്ങൾക്കു മുമ്പുള്ള Metbeat Weather ൻ്റെ പ്രവചനം. എന്നാൽ ബുധനാഴ്ച മുതൽ തന്നെ തണുപ്പ് കിഴക്കൻ മേഖലകളിൽ അടക്കം കുറവ് രേഖപ്പെടുത്തി. ഇന്ന് പുലർച്ചയും തണുപ്പ് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത.

നേരത്തെ, തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ തണുപ്പ് തെക്കൻ ജില്ലകളിലും എത്തിയിട്ടുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020