Kerala weather 20/11/24: തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി ; ന്യൂനമർദ്ദം ആയേക്കും
തെക്കൻ ആൻഡമാൻ കടലിൽ നാളെയോടെ (നവംബർ 21) ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. നവംബർ 23 ഓടെ ന്യൂനമർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തുടർന്ന് ഇത് തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത എന്നാണ് പ്രാഥമിക സൂചന എന്നും imd. ന്യൂനമർദത്തിന്റെ പാതയനുസരിച്ച് കേരളത്തിലെ മഴയുടെ സാഹചര്യങ്ങൾ മാറാം . നിലവിൽ ദുർബലമായിരിക്കുന്ന മഴ 26 ന് ശേഷം കുറച്ചു ദിവസത്തേക്ക് വീണ്ടും സജീവം ആവാനും സാധ്യതയുണ്ട്. അതേസമയം മാന്നാർ കടലിടുക്കിനും മാലിദ്വീപിനും ഇടയിലായി മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട് . ഇതിന്റെ സ്വാധീന ഫലമായി തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
20 മുതൽ തെക്കൻ ജില്ലകളിൽ മഴ ലഭിച്ചു തുടങ്ങുമെന്ന് കഴിഞ്ഞ ദിവസത്തെ ഫോർകാസ്റ്റിൽ മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞിരുന്നു. വടക്കൻ കേരളത്തിൽ മഴ ലഭിക്കണമെങ്കിൽ ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദം ആകണമെന്നും അന്നത്തെ ഫോർകാസ്റ്റിൻ സൂചിപ്പിച്ചിരുന്നു.