Kerala weather 16/03/24: കേരളത്തിൽ ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലയിൽ ഇന്ന് വൈകുന്നേരം ഇടിയോടെ മഴ സാധ്യതയുണ്ടെന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം. വ്യാപകമായ മഴ എവിടെയും ഇല്ല.
എറണാകുളം, വയനാട്, ആലപ്പുഴ ജില്ലകളിൽ ഇടത്തരം മഴ സാധ്യത. കോഴിക്കോട് ജില്ലയുടെ കിഴക്കൻ അതിർത്തി പങ്കിടുന്ന മേഖലയിലും മഴ പ്രതീക്ഷിക്കാം. കണ്ണൂർ ഇരിട്ടി ഉൾപ്പെടെ മലയോരത്ത് നേരിയ തോതിൽ മാത്രം ചാറ്റൽ മഴ സാധ്യത. മലപ്പുറം ജില്ലയിലും നേരിയ മഴ സാധ്യത. പാലക്കാട് പടിഞ്ഞാറൻ മേഖലയിൽ മാത്രം ചാറ്റൽ മഴ സാധ്യത.
തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ഇന്ന് വൈകിട്ടോ രാത്രിയിലോ ലഭിക്കാൻ സാധ്യത കൂടുതലാണ്. തെക്കൻ കേരളത്തിൽ മറ്റു ജില്ലകളിൽ മഴ സാധ്യതയുണ്ടെങ്കിലും ചാറ്റൽ മഴയിൽ ഒതുങ്ങും.
മാർച്ച് 15 ന് ശേഷം കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു നേരത്തെ ഞങ്ങളുടെ weatherman പറഞ്ഞിരുന്നത്. എന്നാൽ ഈ മഴ സജീവമാകാൻ മാർച്ച് 20 കഴിയുമെന്നാണ് പുതിയ അന്തരീക്ഷസ്ഥിതി പ്രവചനം.
അതിനിടെ, കേരളത്തിൽ ഇന്നലെ വിവിധ ജില്ലകളിൽ ചൂടിന് നേരിയ തോതിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് അർധരാത്രി വരെ കേരള തീരത്ത് 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാല സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.