Kerala weather 11/03/24: ഉയർന്ന താപനില തുടരും

Kerala weather 11/03/24: ഉയർന്ന താപനില തുടരും

കേരളത്തിൽ ഇന്നും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ നിലയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പാലക്കാട് കൊല്ലം പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂരിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

അതേസമയം കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.11 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർജലീകരണം ഒഴിവാക്കാൻ നിശ്ചിത ഇടവേളകളിൽ പരമാവധി വെള്ളം കുടിക്കുക.

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment