kerala weather 06/11/23 : തുലാമഴ ഇതുവരെ 13 % കൂടുതല്‍, ഇടിയോടെ മഴ തുടരും
കേരളത്തില്‍ ഇന്നു വരെ തുലാവര്‍ഷം 13 ശതമാനം കൂടുതല്‍. ഇന്നലെ വരെ 14 ശതമാനമായിരുന്നു മഴക്കൂടുതല്‍. ഇന്നലെ മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രവചിച്ച മഴ കേരളത്തില്‍ ലഭിച്ചിരുന്നില്ല. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്. ഇതുവരെയുള്ള തുലാവര്‍ഷ സീസണിലെ (ഒക്ടോബര്‍ 1 മുതലുള്ള മഴ) മഴക്കണക്കില്‍ വയനാട്ടില്‍ മാത്രമാണ് മഴക്കുറവ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റു ജില്ലകളിലെല്ലാം മഴ സാധാരണ അളവിലോ അതില്‍ കൂടുതലോ ലഭിച്ചു.
ഇന്നുവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. എന്നാല്‍ വയനാട് വയനാട്ടില്‍ മാത്രമാണ് സാധാരണയേക്കാള്‍ കുറവ് മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 67 %വും പത്തനംതിട്ടയില്‍ 63 ശതമാനവും അധികമഴ ലഭിച്ചു.
കേരളത്തില്‍ ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 06 വരെ 354.6 മില്ലി മീറ്റര്‍ മഴയാണ് സാധാരണ രീതിയില്‍ ലഭിക്കേണ്ടത്. എന്നാല്‍ ഇന്നു രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ച് 400.7 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ 8 ശതമാനം മഴക്കുറവും മാഹിയില്‍ 43 % മഴക്കുറവും രേഖപ്പെടുത്തി. ഇന്നലെ വരെ ലക്ഷദ്വീപിലെ മഴക്കുറവ് 5 % വും മാഹിലേത് 42 %വും ആയിരുന്നു. വടക്കന്‍ കേരളത്തില്‍ ഇന്നലെ ലഭിച്ച മഴയാണ് മാഹിയിലെ മഴക്കുറവ് നേരിയ തോതില്‍ കുറച്ചത്.
അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപില്‍ 5% മഴക്കുറവും മാഹിയില്‍ 42% മഴ കുറവും ആണ് നവംബര്‍ 5 വരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ ജില്ലകളിലെ മഴ കണക്ക് കാണാം.
ആലപ്പുഴ 36 % വളരെ കൂടുതല്‍
കണ്ണൂര്‍ -11 % സാധാരണ മഴ
്എറണാകുളം 23 വളരെ കൂടുതല്‍
ഇടുക്കി -11 സാധാരണ മഴ
കാസര്‍കോട് 16 % സാധാരണ മഴ
കൊല്ലം 11 % സാധാരണ മഴ
കോട്ടയം 17 % സാധാരണ മഴ
കോഴിക്കോട് -5 % സാധാരണ മഴ
്മലപ്പുറം 10 % സാധാരണ മഴ
പാലക്കാട് 12 സാധാരണ മഴ
പത്തനംതിട്ട 62 % മഴ കൂടുതല്‍
തിരുവനന്തപുരം 63 മഴ കൂടുതല്‍
തൃശൂര്‍ -3 സാധാരണ
വയനാട് -29 മഴ കുറവ്
ചൊവ്വാഴ്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തുലാവര്‍ഷം ശക്തിപ്പെടുമെന്നും ഇനിയുള്ള ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നും കഴിഞ്ഞദിവസം Metbeat Weather ന്റെ പ്രവചനം metbeatnews.com വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിന് മുകളിലൂടെ അറബി കടലിലേക്ക് നീങ്ങും.
അതിനാല്‍ ഇന്നും കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ പരക്കെയുള്ള മഴക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചയ്ക്കുശേഷം മിക്കും ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
മഴ പെയ്യുന്ന ഇടങ്ങളില്‍ ശക്തമായ പെട്ടെന്നുള്ള മഴയാണ് ഉണ്ടാവുക.അതിനാല്‍ നഗരങ്ങളിലും മറ്റും പെട്ടെന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെടും. ഉച്ചയ്ക്കുശേഷമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. തുലാവര്‍ഷം കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ പ്രവചിച്ചിരുന്നത്.