kerala weather 06/05/24 : ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ മാത്രം

kerala weather 06/05/24 : ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ മാത്രം

കേരളത്തിൽ ഇന്ന് (ചൊവ്വ) ഒറ്റപ്പെട്ട മഴ സാധ്യത മാത്രം. തെക്കൻ കേരളത്തിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. വടക്കൻ കേരളം പൊതുവേ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. വടക്കൻ ജില്ലകളിൽ ചൂട് കൂടുതലാകും. ഈർപ്പമുള്ള ചൂടു കൂടിയ അന്തരീക്ഷം അസ്വസ്ഥതകൾക്ക് കാരണമാകും. കൊല്ലം ജില്ലയിലും പാലക്കാട് ജില്ലയുടെ മലയോര മേഖലകളിലും ഒറ്റപ്പെട്ട മഴ സാധ്യത ഇന്ന് വൈകിട്ട് പ്രതീക്ഷിക്കാമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

തെക്കൻ തമിഴ്നാടിന് മുകളിൽ ഭൗമോപരിതലത്തിൽ നിന്ന് 0.9 കി.മി ഉയരത്തിലായി ഒരു ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. വിദർഭ മുതൽ തമിഴ്നാടിന് മുകളിലൂടെ ന്യൂനമർദ്ദ പാത്തിയും (Trough ) നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട കടുത്ത ചൂടിന് ഇന്ന് ആശ്വാസമുണ്ടാകും. നാളെയും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 15ന് ശേഷം കേരളത്തിൽ മഴ തിരികെ സജീവമാകും.

English Summary: Discover today’s weather in Kerala (06/05/24). Isolated rain is expected in South Kerala. Visit us for the latest updates and weather insights.


Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020