Skip to content
  • Home
  • Gulf
  • Weather News
    • Kerala
    • National
    • World
  • Weather Analysis
  • Agriculture
  • Climate
  • Environment
  • Blogs
  • Career and Education
    • Health & Weather
  • LIVE LIGHTNING STRIKE MAP
  • SATELLITE PICTURE
  • PREMIUM
  • Global Malayali
  • Donate Us
Metbeat News

Metbeat News

  • Home
  • Gulf
  • Weather News
    • Kerala
    • National
    • World
  • Weather Analysis
  • Agriculture
  • Climate
  • Environment
  • Blogs
  • Career and Education
    • Health & Weather
  • LIVE LIGHTNING STRIKE MAP
  • SATELLITE PICTURE
  • PREMIUM
  • Global Malayali
  • Donate Us

57,000 ദിര്‍ഹം അബദ്ധത്തില്‍ അക്കൗണ്ടിലെത്തി, തിരികെ നല്‍കാതെ യുവാവ്; ഇടപെട്ട് കോടതി

06/05/2025 by Sinju P
Recent Post Views: 186

57,000 ദിര്‍ഹം അബദ്ധത്തില്‍ അക്കൗണ്ടിലെത്തി, തിരികെ നല്‍കാതെ യുവാവ്; ഇടപെട്ട് കോടതി

യു.എ.ഇയില്‍ തെറ്റായ ബാങ്ക് ട്രാന്‍സ്ഫർ. അബദ്ധത്തില്‍ യുവാവിന്റെ അക്കൗണ്ടിലേക്കെത്തിയത് 57,000 ദിര്‍ഹം. ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ തെറ്റ് പറ്റി പോയതാണന്ന് എന്നറിയിച്ചിട്ടും പണത്തിന്റെ യാഥാര്‍ത്ഥ അവകാശിക്ക് തുക തിരികെ നല്‍കാന്‍ യുവാവ് തയാറായിരുന്നില്ല. തുടര്‍ന്ന് പണം തിരികെ നല്‍കാനും അധിക നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവം യു.എ.ഇയിലെ അല്‍ ഐന്‍ നിലാണ്.

തന്റെ അക്കൗണ്ടില്‍ 57,000 ദിര്‍ഹം ക്രഡിറ്റായതായി യുവാവിന് ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചിരുന്നു. ഉടന്‍ തന്നെ ഇയാള്‍ക്ക് പണം ട്രാന്‍സ്ഫര്‍ നടത്തിയ വ്യക്തിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുകയും അബദ്ധത്തിലാണ് പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ നടത്തിയതെന്ന് അറിയിക്കുകയും ചെയ്തെങ്കിലും യുവാവ് 20,000 ദിര്‍ഹം മാത്രമാണ് തിരികെ നല്‍കിയത്. ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ പിശക് പറ്റിയാണ് പണം അക്കൗണ്ട് മാറി പോയതെന്ന് പറഞ്ഞിട്ടും ബാക്കി തുക തിരികെ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബാക്കിതുകയായ 37,000 ദിര്‍ഹം തിരികെ നല്‍കണമെന്നും മാനസിക സമ്മര്‍ദം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10,000ദിര്‍ഹം അധികം നല്‍കണമെന്നും ആവശ്യപ്പെട്ട് പണത്തിന്റെ അവകാശി ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കൂടാതെ എല്ലാ നിയമപരമായ ചെലവുകളും കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

യുവാവ് നിയമവിരുദ്ധമായി അവകാശിയുടെ പണംകൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. തുടർന്ന് നിയമപരമായി അറിയിച്ചിട്ടും പ്രതി കോടതിയില്‍ ഹാജരാകുകയോ തന്റെ പ്രതിനിധിയായി ഒരു അഭിഭാഷകനെ നിയമിക്കുകയോ ചെയ്തില്ല. തല്‍ഫലമായി പ്രതിയോട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിര്‍ഹം തിരിച്ചടയ്ക്കാനും 3000 ദിര്‍ഹം കൂടി അധിക നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും അല്‍ ഐന്‍ സിവില്‍, കൊമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിമുകള്‍ക്കായുള്ള കോടതി ഉത്തരവിട്ടു.

metbeat news

Tag:Young man accidentally deposits 57,000 dirhams into his account, fails to return it; court intervenes

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
Categories Global Malayali, UAE Malayali Tags 000 dirhams into his account, Young man accidentally deposits 57
ബ​ലി​പെ​രു​ന്നാ​ൾ: രാ​ജ്യ​ത്ത് അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി
kerala weather 06/05/24 : ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ മാത്രം
Sinju P

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

...

Recent Posts

  • Kerala weather 05/07/25: മധ്യ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും 05/07/2025
  • ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു: 24 മരണം സ്ഥിരീകരിച്ചു 05/07/2025
  • ടെക്സസിൽ മിന്നൽ പ്രളയം ; 13 പേർ മരിച്ചു, 23 കുട്ടികളെ കാണാതായി 05/07/2025
  • ഇടുക്കിയിൽ കണ്ടിരിക്കേണ്ട 30 പ്രകൃതിരമണീയ ഭംഗിയുള്ള സ്ഥലങ്ങൾ 04/07/2025
  • Kerala weather 04/07/25: വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും 04/07/2025
  • ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചക്കിടെ ഉണ്ടായത് 900 ഭൂചലനങ്ങള്‍ 03/07/2025
  • Another strong quake jolts southwestern Japan islands Today 03/07/2025
  • India weather 03/07/25: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേർ കുടുങ്ങിക്കിടക്കുന്നു 03/07/2025
  • ചൈനയിൽ കനത്ത മഴയ്ക്ക് സാധ്യത: വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ചു 03/07/2025
  • ഏലപ്പേനിനെ നിയന്ത്രിക്കാൻ ജൈവകീടനാശിനി വികസിപ്പിച്ചു 03/07/2025
Elevate Your Brand's Online Presence with Digital Marketing Expert in Kerala
Book Free Consultation

To Follow Metbeat Weather News In Google News, Please Click Below

follow us on google news
  • About Us
  • LIVE LIGHTNING STRIKE MAP
  • Privacy Policy
  • Terms and Condition
  • Copyright Notice
  • Contact Us
© 2025 | Metbeat Weather Service LLP