Kerala weather 05/05/25: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദസാധ്യത : ഈ മാസം പകുതിക്കു ശേഷം കേരളത്തിൽ മഴ ശക്തിപ്പെടും
കേരളത്തിൽ ഈ മാസം പകുതിക്ക് ശേഷം മഴ വീണ്ടും ശക്തിപ്പെടുമെന്ന് metbeat weather നിരീക്ഷകർ. ഒപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം ഇന്ന് ഉച്ചയ്ക്കുശേഷം തെക്കൻ ജില്ലകളിലും മഴ ലഭിക്കും. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട മഴ മഴ സാധ്യതയാണ് ഉള്ളത് എന്നും metbeat weather. നാളെയും തെക്കൻ ജില്ലകളിൽ മഴയുണ്ടാകും. വടക്ക് മഴ സാധ്യത കുറവാണ്. വ്യാഴാഴ്ച മുതൽ കേരളത്തിൽ വീണ്ടും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. അടുത്ത ചൊവ്വാഴ്ച മുതൽ വീണ്ടും എല്ലാ ജില്ലകളിലും മഴക്ക് സാധ്യത.
ഇന്ന് കേരളത്തിൽ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ സാധ്യത. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ രാവിലെ ചാറ്റൽ മഴ പ്രതീക്ഷിക്കാം. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലയുടെ തെക്കൻ മേഖലകളിൽ മേഘാവൃതമോ ചാറ്റൽ മഴയോ ഉണ്ടാകും.
Tag:Low pressure likely in Bay of Bengal: Rains to intensify in Kerala after mid-month