Kerala weather 04/05/25: ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നൽ ജാഗ്രത വേണം
കേരളത്തിൽ ഒറ്റപ്പെട്ട മഴ വരും ദിവസങ്ങളിലും തുടരും. മെയ് 10 വരെ ഒറ്റപ്പെട്ട മഴ തുടരും. ചൊവ്വ ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് ഉണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും അലർട്ടുകൾ നൽകിയിട്ടില്ല. ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും ആണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്നും imd. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുക. അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇടിമിന്നൽ അപകടകാരികളാണ് . അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല അതിനാൽ ജാഗ്രത ആവശ്യമാണ്.
Tag:Kerala weather 04/05/25: Isolated rains will continue, thunderstorms should be avoided