കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യത

കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യത

കേരള തമിഴ്നാട് തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അതേസമയം കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ സാധ്യത. എന്നാൽ കഴിഞ്ഞ ദിവസത്തെ പോലെ പരക്കെ മഴ ഉണ്ടാകില്ല എന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിലും പുലർച്ചെയും മഴ ലഭിക്കും. ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ ആണ് പ്രതീക്ഷിക്കേണ്ടത്.

ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി പ്രകാരം ഈ മാസം 10 വരെയെങ്കിലും കേരളത്തിൽ സമാന രീതിയിൽ മഴ തുടരാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലെ ശക്തമായ മഴ കൂടുതൽ പ്രദേശങ്ങളിൽ ഉണ്ടാകില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിച്ചേക്കാം എന്ന് മാത്രം.

ഈ മാസം 15ന് ശേഷം കേരളത്തിൽ ശൈത്യം എത്തി തുടങ്ങും എന്നാണ് നേരത്തെയുള്ള Metbeat Weather ന്റെ നിരീക്ഷണം. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശൈത്യകാലം സജീവമാണ്. ദക്ഷിണ ഇന്ത്യയിലെ കാറ്റിന്റെ പാറ്റേണുകൾ പ്രകാരം തണുപ്പ് എത്താൻ വൈകുകയാണ്.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment