Kerala summer weather updates 21/05/24: ഇന്നത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ടുകൾ പിൻവലിച്ചു . കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരുന്നു ഇന്ന് റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെല്ലാം ഇന്ന് ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഇന്നുള്ളത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
അതേസമയം നാളെ 2 ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. മെയ് 23 ആം തീയതി ഇടുക്കി, പാലക്കാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 22 ആം തീയതി 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മെയ് 23 തീയതി 5 ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് ഉള്ളത്.
അഞ്ചുദിവസത്തെ കാലാവസ്ഥ മുന്നറിയിപ്പുകൾ ഇങ്ങനെ
റെഡ് അലർട്ട്
22-05-2024 :പത്തനംതിട്ട, ഇടുക്കി
23-05-2024 :ഇടുക്കി, പാലക്കാട്
ഓറഞ്ച് അലർട്ട്
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
23-05-2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
24-05-2024: ഇടുക്കി, പാലക്കാട്
മഞ്ഞ അലർട്ട്
21-05-2024 :പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
22-05-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
23-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്
24-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം
25-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഇന്നത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
അതേസമയം വടക്കൻ കേരളത്തിന് സമീപം ഇന്നലെ ചക്രവാത ചുഴി രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അതി ശക്തമായ മഴയിൽ അല്പം കുറവ് അനുഭവപ്പെടും.600hpa wind ഇന്നലെ അപ്രതീക്ഷിതമായി മാറി വീശിയതാണ് കേരളത്തിലേക്ക് കരകയറിന്റെ മേഘങ്ങളെ വലിയ തോതിൽ തടഞ്ഞത്. ഇതാണ് ഇന്ന് കേരളത്തിൽ മഴയ്ക്ക് കുറവ് അനുഭവപ്പെടാൻ കാരണം എന്ന് weatherman kerala പറഞ്ഞു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS