Kerala summer weather updates 11/05/24: മഴ തുടരും: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നിലമ്പൂരിൽ 53 കാരന് സൂര്യാഘാതം ഏറ്റു
കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലും, 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ് . 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട് കാലാവസ്ഥ വകുപ്പ്.
ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് imd.
അതേസമയം, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
53കാരന് സൂര്യാഘാതമേറ്റു
നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. സൂര്യാഘാതമേറ്റത് നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റു. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങി വന്നിട്ടുണ്ട് . കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സൂര്യാഘാതമേറ്റത്.
കൈകളില്‍ നീറ്റലാണ് ആദ്യം അനുഭവപ്പെട്ടതെന്നും വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ വേദന അനുഭവപ്പെട്ടു, ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങുകയായിരുന്നു.
തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് ഒരു ഓയിൻമെന്‍റ് നല്‍കിയെങ്കിലും അത് പുരട്ടിയിട്ടും വേദനയ്ക്കും പൊള്ളലിനും കുറവില്ലെന്ന് സുരേഷ് പറഞ്ഞു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS