Kerala summer rain 23/04/25: ഇന്നത്തെ മഴ വിവിധ ജില്ലകളിൽ തുടങ്ങി
ഇന്നത്തെ മഴ വിവിധ ജില്ലകളിൽ തുടങ്ങി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ കോട്ടയം കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട മഴ തുടരും. മഴയ്ക്കൊപ്പം ഇടിമിന്നലിനും 50 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന താപനില മുന്നറിയിപ്പ്
മഞ്ഞ അലർട്ട് : തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2025 ഏപ്രിൽ 23,24 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 23, 24 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉത്തരേന്ത്യയിലും താപനില ഉയർന്ന നിലയിൽ. ഔദ്യോഗികമായി ഇന്നലെ ഒഡിഷയിലെ ജാർസുഗുഡായിൽ രേഖപെടുത്തിയത് 46.2°c. കേരളത്തിൽ കോഴിക്കോട് ( 37.5°c).
കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ സ്വാധീനം കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി വരും ദിവസങ്ങളിലും തുടരും. അതോടൊപ്പം ഇടവിട്ടുള്ള വേനൽ മഴയും ലഭിക്കും.
Tag:Today’s rains have started in various districts