kerala rain updates 29/05/24: ശക്തമായ മഴ വിവിധ ജില്ലകളിൽ; മഴക്കെടുതി രൂക്ഷമായി

kerala rain updates 29/05/24: ശക്തമായ മഴ വിവിധ ജില്ലകളിൽ; മഴക്കെടുതി രൂക്ഷമായി

കേരളത്തിൽ ഇന്നും കനത്ത മഴ തുടര‍ുകയാണ്. 7 ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,ഇടുക്കി, തിരുവനന്തപുരം, കൊല്ലം,എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കടലാക്രമണ സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം .

തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അതേസമയം കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ കേരളത്തിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ വിവിധ ജില്ലകളിൽ മഴക്കെടുതിയില്‍ മധ്യകേരളം

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ മഴക്കെടുതി തുടരുകയാണ്. വെള്ളത്തിൽ മുങ്ങിയ കളമശേരിയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മൂന്നു മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നിന്ന് കൊച്ചി കരകയറുന്നതേയുള്ളൂ ലഘുമേഘവിസ്പോടനത്തിൽ മുങ്ങിയ കളമശേരിയിൽ വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം ഇരച്ച് എത്തിയ മൂലേപ്പാടമാണ് തിരിച്ചു വരാൻ പാട് പെടുന്നത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകൾ കയ്യിൽ കിട്ടിയ സാധനങ്ങൾ എല്ലാം വീടിന്‍റെ മുകളിലത്തെ നിലയിൽ എത്തിച്ചു. ബാക്കി എല്ലാം നശിച്ചു പോയി. കാറും ബൈക്കുമെല്ലാം കെട്ടിവലിച്ചുകൊണ്ടുപോവുകയായിരുന്നു.

ആലപ്പുഴയിലും മഴ നാശം വിതച്ചു

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയിലും കായംകുളത്തും വീടുകൾ നശിച്ചു. ആലപ്പുഴയിൽ മൂന്ന് ദിവസമായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. തലവടി പട്ടമന അഞ്ചിൽ മണിയുടെ വീടിൻ്റെ മേൽക്കര കാറ്റിൽ പറന്നുപോയി. മേൽക്കൂര 200 മീറ്റർ അകലെയാണ് പതിച്ചത്. കാഴ്ച ശക്തി കുറവുള്ള മണി വീട്ടിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും ഓട് വീണ് നെഞ്ചത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. സമീപവാസിയായ പട്ടമന അഞ്ചിൽ ലീലാമ്മ രാമചന്ദ്രൻ്റെ വീട്ടിൻ്റെ അടുക്കളയുടെ ഷീറ്റും പറന്നു പോയി . അമ്പലപ്പുഴയിൽ ദൈവത്തിങ്കൽ വീട്ടിൽ പ്രതീപിന്‍റെ വീടിന്‍റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട് . കുടുബംങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്രതീപും ഭാര്യയും രണ്ട് പെണ്‍മക്കളും കിടന്നിരുന്ന മുറികളടെ സമീപത്തെ ഭാഗമാണ് തകർന്നിട്ടുണ്ടായിരുന്നത്. കായംകുളത്ത് വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. കായംകുളം നഗരസഭയിൽ ചേരാവള്ളി, മുരിക്കും മൂടിന് തെക്കുവശം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് തുടരുന്നത്. പ്ലാമൂട്ടിൽ ചന്ദ്രൻറെ ഭിന്നശേഷിക്കാരിയായ മകളെയും കുടുംബത്തെയും കായംകുളം ഫയർഫോഴ്സ് എത്തി വീട്ടിൽ നിന്നും മാറ്റുകയായിരുന്നു.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment