kerala weather 02/05/25: കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോടെ മഴ വരുന്നു
കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോടെ മഴ സാധ്യത. രാവിലെ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനത്തില്‍ വടക്കന്‍ കേരളത്തിലായിരുന്നു കൂടുതല്‍ മഴ പ്രവചിച്ചിരുന്നത്. തെക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലയിലും മഴ പ്രവചിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ആദ്യം മഴ തുടങ്ങിയത് തെക്കന്‍ കേരളത്തിലായിരുന്നു.
വടക്കന്‍ കേരളത്തിലേക്കും വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്നാണ് പുതിയ ഉപഗ്രഹ, റഡാര്‍ ഡാറ്റ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മേഘരൂപീകരണം ശക്തമാണ്. അവിടങ്ങളിലും മഴ ലഭിക്കും.
നിലവില്‍ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ മഴയെത്തും.
ചെങ്ങന്നൂർ, തൊടുപുഴ, ആനിക്കാട്, കലയന്താനി, ചങ്ങനാശ്ശേരി, മുണ്ടക്കയം, തിരുവല്ല,മണ്ണാർക്കാട്, കോട്ടയം, ഇടുക്കി നെടുംകണ്ടം, പത്തനംതിട്ട കോഴഞ്ചേരി, ഈരാറ്റുപേട്ട, കട്ടപ്പന, കടനാട്, പന്തളം, റാന്നിതുടങ്ങി വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു മണിക്കൂറായി ശക്തമായ മഴ ലഭിക്കുന്നുണ്ട്.
ശക്തമായ മഴയിൽ തിരുവനന്തപുരം ഉള്ളൂർ ആനക്കുളം റോഡിൽ വെള്ളം പൊങ്ങി. വിഴിഞ്ഞം ഭാഗത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്.തിരുവനന്തപുരം സിറ്റിയിൽ ഒരു മണിക്കൂറിൽ 45 mm മഴ ലഭിച്ചു. വെള്ളായണി ഒന്നര മണിക്കൂർ 77 mm മഴലഭിച്ചു.
വിവിധ സ്റ്റേഷൻ പരിധിയിൽ ഇന്ന് രേഖപ്പെടുത്തിയ മഴയുടെ കണക്ക്
പ്ലാവൂർ ( Tvm) 124 mm
വെള്ളായണി 95 mm
പത്തനംതിട്ട 82
ഈസ്റ്റ് ഫോർട്ട് 72
ചേത്തക്കൽ 65
പുനലൂർ 57
തിരുവനന്തപുരം സിറ്റി 54
വൈക്കം 51
പാലോട് 40
ആറളം 42
അയ്യങ്കുന്ന് 37
ചെമ്പേരി 36
തിരുവനന്തപുരം മഴ
വെള്ളായണി 89 mm
ഈസ്റ്റ് ഫോർട്ട് 72 mm
പ്ലാവൂർ 124 mm
തിരുവനന്തപുരം സിറ്റി 49
കരാപ്പുഴ 54 km/ hr
ആറളം 50
ളാഹ 41
കണ്ണൂർ എയർപോർട്ട് 43 km/ hr
എരിക്കുളം 39 km/ hr
പെരിങ്ങോ 39
അമ്പലവയൽ 39
വെള്ളായണി 31
മുളിയാർ 30
Tag : kerala weather 02/05/25: കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോടെ മഴ വരുന്നു. Stay updated on Kerala’s weather for 02/05/25. Heavy rains are expected across all districts. Prepare for the downpour and stay safe!