Kerala Rain Live Update: മഴ ശക്തം; വെള്ളം കയറുന്നു

Kerala Rain Live Update: മഴ ശക്തം; വെള്ളം കയറുന്നു

തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പലയിടത്തും വെള്ളം കയറി. രാവിലെ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിച്ചു.

കോട്ടയം ജില്ലകളിലാണ് മഴ ശക്തമായതിനെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നത്. ഭരണങ്ങാനം വട്ടോളി പാലത്തിൽ ജലനിരപ്പ് 11 അടിയിൽ എത്തി. രാവിലെ ആറരയോടെ ഇടമറുക് രണ്ടാട്ടുമുന്നി പാലത്തിൽ വെള്ളം കയറിയതായി മീനച്ചിൽ നദി സംരക്ഷണ സമിതി അറിയിച്ചു.

അറബിക്കടലിൽ ലക്ഷദ്വീപിനും കേരളതീരത്തിനും ഇടയിൽ തുടരുന്ന ചക്രവാത ചുഴിയാണ് കേരളത്തിൽ മഴ ശക്തമാക്കുന്നത്. വിവിധ പ്രദേശങ്ങളിലെ മഴയെ കുറിച്ചുള്ള തൽസമയ വിവരങ്ങൾ അറിയാൻ താഴെ കൊടുത്ത Live Update Load ആകുന്നത് വരെ കാത്തിരിക്കുക.

Metbeat Weather

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment