ഇന്നത്തെ മഴ പ്രവചനം ഇങ്ങനെ; ആലപ്പുഴയിൽ കുട്ടി മരിച്ചു; കാസർകോട് വെള്ളം കയറി

ഇന്നത്തെ മഴ പ്രവചനം ഇങ്ങനെ; മആലപ്പുഴയിൽ കുട്ടി മരിച്ചു; കാസർകോട് വെള്ളം കയറി

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഇന്നലെ മുതൽ അതിശക്തമായ മഴ തുടരുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഇന്നുമുതൽ മഴ കുറയുമെന്നും വടക്കൻ ജില്ലകളിൽ നാളെ പകൽ വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നുമാണ്  Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നലെത്തന്നെ മഴ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതേ സാഹചര്യം ഇന്നും തുടരും. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ഇന്ന് കൂടി മഴ സാധ്യതയുള്ളത്. കാസർകോട് കണ്ണൂർ ജില്ലകളിൽ നാളെയും മഴ തുടരാനാണ് സാധ്യത.

ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തിയിലും തീവ്രതയിലും ഇന്ന് കുറവ് അനുഭവപ്പെടും. ഉച്ചവരെ മിതമായ രീതിയിൽ ആയിരിക്കും വടക്കൻ ജില്ലകളിൽ മഴപെയ്യുക. എന്നാൽ വൈകിട്ടും രാത്രിയിലും വടക്കൻ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നു.

തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം വൈകിട്ടും മഴ തുടരുമെങ്കിലും ശക്തി കുറവായിരിക്കും. ദീർഘമായ ഇടവേളകളും ലഭിച്ചേക്കും. ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം അറബിക്കടലിൽ ധാരാളം മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ കേരളതീരത്തിന് സമാന്തരമായി തുടരുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ നൽകിയിരുന്ന സോമാലിയൻ ജെറ്റ് പ്രതിഭാസം ഇന്നുമുതൽ കേരളത്തിൻ്റെ ഭാഗത്ത് ദുർബലമാവുകയാണ്. അതുകൊണ്ടുതന്നെ അറബിക്കടലിൽ രൂപപ്പെട്ട മേഘങ്ങളിൽ ഭൂരിഭാഗവും കടലിൽ പെയ്തു തീരാനാണ് സാധ്യത. എന്നാൽ ജെറ്റ് പ്രതിഭാസം വടക്കൻ മേഖലയിലേക്ക് ശക്തമാണ്.

കൊങ്കൺ മഹാരാഷ്ട്ര മേഖലയിലാണ് Jet stream ശക്തിപ്പെടുന്നത്. കർണാടകയുടെ തീരദേശം മുതൽ ഇത് ദൃശ്യമാണ്. ഇതിൻറെ സ്വാധീനമാണ് കാസർകോട് ജില്ലയിൽ കനത്ത മഴ തുടരാൻ ഇടയാക്കുന്നതെന്ന് ഞങ്ങളുടെ സ്ഥാപകൻ Weatherman Kerala പറഞ്ഞു. അതിനാൽ കാസർകോട് ജില്ലയിൽ ഇന്നും ജാഗ്രത തുടരണം. ഇവിടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്.

കർണാടകയുടെ തീരദേശ മേഖലകൾ,  ഉൾനാടൻ പ്രദേശങ്ങൾ, കൊങ്കൺ മേഖല, ഗോവ, മഹാരാഷ്ട്രയുടെ ഉൾനാടൻ പ്രദേശങ്ങൾ, മുംബൈ എന്നിവിടങ്ങളിൽ മഴ അടുത്ത ദിവസങ്ങളിൽ ശക്തിപ്പെടുകയും വെള്ളക്കെട്ടുകൾ ഉണ്ടാകാനും സാധ്യത. കൊങ്കൺ മേഖലയിൽ മലയിടിച്ചിലുകൾ ഉണ്ടായേക്കാം.

മധ്യ കേരള തീരം മുതല്‍  മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂന മര്‍ദ്ദപാത്തിയും മഴ ശക്തിപ്പെടാൻ കാരണമാകുന്നുണ്ട്.  അതേസമയം, അടുത്ത 3 ദിവസം വരെ ശക്തമായ മഴയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളതീരത്തു ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ, കനത്ത മഴയില്‍ സംസ്ഥാനത്ത്  വ്യാപക നാശനഷ്ടമുണ്ടായി. ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15 കാരനെ കാണാതായി. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകള്‍ തകര്‍ന്നു.  പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Chart Prepared By : Rajeevan Erikkulam

◾ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുള്‍പ്പെടെയാണ് അവധി. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

◾ മഴ ശക്തമാകുന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

◾ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച, വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍  യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പച്ച കളര്‍കോഡ് മാറ്റി, കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment