കേരളത്തിലെ മഴ സാധ്യത അടുത്ത ദിവസങ്ങളിൽ എങ്ങനെ?

വടക്കൻ തമിഴ്നാട് തീരത്തിനു സമീപം നില നിൽക്കുന്ന ചക്രവാത ചുഴിയും (Cyclonic Circulation) അതിൽ നിന്ന് കേരളത്തിലേക്ക് നീളുന്ന ന്യൂനമർദ പാത്തി (Trough) തുടരുന്നത് തെക്കൻ കേരളത്തിൽ മഴ അടുത്ത ദിവസങ്ങളിലും ശക്തിപ്പെടുത്തും.
ഇതു സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ അവലോകന റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഇന്ന് (ബുധൻ) തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖലയിലും ഇടിയോടെ മഴ ലഭിക്കും. അടുത്ത 4 ദിവസം എല്ലാ ജില്ലകളിലും തുലാ മഴ പ്രതീക്ഷിക്കണം.

Share this post

Leave a Comment