kerala weather 21/04/24 : ഇന്ന് ഏതെല്ലാം പ്രദേശങ്ങളില്‍ വേനല്‍ മഴ എന്നറിയാം
കേരളത്തില്‍ ഇന്ന് ഏതെല്ലാം പ്രദേശങ്ങളിലാണ് മഴ സാധ്യതയെന്ന് പരിശോധിക്കാം. മെറ്റ്ബീറ്റിലെ നിരീക്ഷകരുടെ അഭിപ്രായ പ്രകാരം ഇന്ന് (ഏപ്രില്‍ 21) ന് മധ്യ കേരളത്തിലെ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. വടക്കന്‍ ജില്ലകളായ പാലക്കാട്ടും, മലപ്പുറത്തും ഒറ്റപ്പെട്ട മഴ സാധ്യതയും നിലനില്‍ക്കുന്നു. മലപ്പുറത്തം തീരദേശമായ പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളിലാണ് മഴ സാധ്യത.
മധ്യ , തെക്കന്‍ കേരളത്തില്‍ മഴ സാധ്യത
മധ്യ കേരളത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ രാത്രിയും വൈകിട്ടും ഒറ്റപ്പെട്ട മഴ സാധ്യത. തെക്കന്‍ കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ സാധ്യത താരതമ്യേന കുറവാണ്. നാളെയും മധ്യ കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കാം.
ചൂട് കൂടും, മഞ്ഞ അലര്‍ട്ട്
ഏപ്രില്‍ 24 വരെ പാലക്കാട് ജില്ലയില്‍ പകല്‍ താപനില 39 ഡിഗ്രിവരെയും ആലപ്പുഴ ജില്ലയില്‍ പകല്‍ താപനില 38 ഡിഗ്രിവരെയും കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രിവരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രിവരെയും താപനില ഉയരും. ഇത് സാധാരണയേക്കാള്‍ 3 ഡിഗ്രിവരെ കൂടുതലായതിനാലാണ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചത്.
ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യതയുമുണ്ട്. 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരും. തിരമാലകളുടെ വേഗത സെക്കന്റില്‍ 35 സെ.മി നും 55 സെ.മി നും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേ്ന്ദ്രം (INCOIS) അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേഷന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS