kerala weather 27/02/24 : ഇന്നു മുതൽ ചിലയിടങ്ങളിൽ നേരിയ മഴ സാധ്യത
കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ചാറ്റൽ മഴ സാധ്യത. വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ സാധ്യതയുണ്ട്. വ്യാപകമായ മഴ എവിടെയും ഉണ്ടാകില്ല. ചില പ്രദേശങ്ങളിൽ മാത്രം ലഭിക്കുന്ന ചാറ്റൽ മഴ സാധ്യതയാണ് Metbeat Weather പ്രവചനത്തിൽ പറയുന്നത്. എന്നാൽ കാലാവസ്ഥ വകുപ്പിൻ്റെ പ്രവചന പ്രകാരം കേരളത്തിൽ ഇന്ന് വരണ്ട കാലാവസ്ഥയാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വടക്കൻ, മധ്യ, തെക്കൻ കേരളത്തിൽ മഴ സാധ്യത. കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ മഴ സാധ്യതയുണ്ട്. കോഴിക്കോട് – വയനാട് ജില്ലാ അതിർത്തിയും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾ, മലപ്പുറം ജില്ലയിലെ കിഴക്കൻ മലയോര മേഖല, കൊണ്ടോട്ടി, വാഴക്കാട് മേഖലകൾ, എറണാകുളം – തൃശൂർ ജില്ലാ അതിർത്തി, വാൽപാറെയോട് ചേർന്നു കിടക്കുന്ന ഇടുക്കിയിലെ പ്രദേശങ്ങൾ, ആലപ്പുഴ ജില്ലയിലെ തെക്കൻ ഭാഗം, തിരുവനന്തപുരം ജില്ലയിലെ തീരദേശം, കൊല്ലം ജില്ലയിലെ കിഴക്കൻ മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത.
നാളെ (ബുധൻ) രാത്രിവൈകിയോ വ്യാഴാഴ്ച്ച പുലർച്ചെയോ
എറണാകുളം മുതൽ കണ്ണൂർ വരെയുള്ള ചില ജില്ലകളുടെ തീരദേശങ്ങളിലും ഇടനാട്ടിലും നേരിയ ചാറ്റൽ മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കാസർകോട് മുതൽ എറണാകുളം വരെ ഒറ്റപ്പെട്ട മഴ സാധ്യത. കേരളത്തിൽ ഈ മാസം അവസാനവും അടുത്തമാസം ആദ്യവാരത്തിലുമായി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ്ബീറ്റ് ന്യൂസ് ഡോട്ട് കോമിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു പ്രകാരമുള്ള മഴ അനുകൂല അന്തരീക്ഷമാണ് ഇപ്പോൾ ഒരുങ്ങുന്നത്. എന്നാൽ എവിടെയും വ്യാപകമായതോ ശക്തമായതോ ഏറെനേരം നീണ്ടുനിൽക്കുന്നതുമായതോ ആയ മഴ സാധ്യതയില്ല.
കേരളത്തിൽ മാർച്ച് മാസത്തിലും നേരത്തെ പ്രതീക്ഷിച്ച കൂടുതൽ മഴ സാധ്യത ഇല്ലെന്നാണ് ഏറ്റവും പുതിയ അന്തരീക്ഷ സ്ഥിതി പ്രവചനം പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ അവലോകനങ്ങളും വിശദാംശങ്ങളും അടുത്തദിവസം ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Thanks for sharing. I read many of your blog posts, cool, your blog is very good.