നീന്തല്‍ അറിയാമോ? ഏഴാം ക്ലാസ് പഠിച്ചാൽ സർക്കാർ ജോലി, ശമ്പളം 23,000 മുതൽ 50,200 വരെ

നീന്തല്‍ അറിയാമോ? ഏഴാം ക്ലാസ് പഠിച്ചാൽ സർക്കാർ ജോലി, ശമ്പളം 23,000 മുതൽ 50,200 വരെ

നീന്തൽ അറിയാവുന്നവർ ആണോ നിങ്ങൾ. എഴാം ക്ലാസ് വിദ്യാഭ്യാസം ഉണ്ടോ? എങ്കിൽ സർക്കാർ ജോലി നിങ്ങളെ കാത്തിരിക്കുന്നു.  കേരള ജല ഗതാഗത വകുപ്പില്‍ ആണ് തൊഴിലവസരം. പി.എസ്.സി വഴിയാണ് നിയമനം. കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് കീഴില്‍ കൂലി വര്‍ക്കര്‍ പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.

മറ്റു പിന്നോക്ക വിഭാഗം (ഒ.ബി.സി) ക്കാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റാണിത്. പുരുഷന്മാർക്ക് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചത്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാൻ സമയ പരിധിയുണ്ട്.

തസ്തിക& ഒഴിവ്

കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കൂലി വര്‍ക്കര്‍ നിയമനം.

കാറ്റഗറി നമ്പര്‍: 734/2023 NCA

ഒ.ബി.സി കാറ്റഗറിയില്‍ ആകെ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

പ്രായപരിധി

18 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02-01-1984 നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

* ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.

* കായികപരമായി ഫിറ്റായിരിക്കണം.

* നാടന്‍ ചരക്ക് വണ്ടി വലിക്കുന്നതിലും, നീന്തലിലും പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.

* ഫിസിക്കല്‍ ഫിറ്റ്‌നസിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം.

അപേക്ഷിക്കുന്നതിന് https://thulasi.psc.kerala.gov.in, https://www.keralapsc.gov.in/ എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം

© Metbeat News Career


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment