കേരള പോലീസിൽ എസ് ഐ ആകാൻ അവസരം: ഉടനെ അപേക്ഷിക്കുക

കേരള പോലീസിൽ എസ് ഐ ആകാൻ അവസരം: ഉടനെ അപേക്ഷിക്കുക

കേരള പൊലിസിലെ സബ് ഇൻസ്പെക്ടർ ആകാൻ അവസരം. പോലിസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള വിജ്ഞാപനം പുറത്തിറങ്ങി. 45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ്.ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരീരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

Photo credit: Manorama Online

167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഇപ്പോൾ തന്നെ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31-01-2024.

വിശദവിവരങ്ങൾ ചുവടെ.

https://www.keralapsc.gov.in/sites/default/files/2024-01/noti-572-574-23.pdf

https://www.keralapsc.gov.in/sites/default/files/2024-01/noti-575-576-23.pdf

© Metbeat Career News

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment