South West Monsoon (കാലവർഷം) ദുർബലമായതോടെ കേരളത്തിൽ ചൂട് കൂടുന്നു. ചിങ്ങമാസത്തിൽ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഓണത്തിന് മുമ്പ് ഇത്രയും ചൂട് കൂടുന്നത് അപൂർവമാണെന്ന് പഴമക്കാർ പറയുന്നു. ഇത്തവണ കർക്കിടകത്തിൽ മഴ വിട്ടു നിന്നതോടെ കേരളത്തിൽ ചൂട് കൂടി തുടങ്ങിയിരുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പും (IMD) ദുരന്തനിവാരണ അതോറിറ്റിയും (KSDMA) യും ചൂടു മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇതാദ്യമാണ് കാലവർഷ സീസണിൽ ചൂട് കൂടുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത്. രാവിലെ മഞ്ഞും ഉണ്ടാകും. എറണാകുളത്ത് ചൂണ്ടിയിൽ കഴിഞ്ഞദിവസം കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനിൽ 37.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കേരളത്തിൽ മിക്കയിടത്തും 35 ഡിഗ്രി സെൽഷ്യസ്നും 38 നും ഇടയിലാണ് ചൂട് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഏതാണ്ട് വരണ്ട കാലാവസ്ഥയായിരിക്കും എന്ന് Metbeat Weather നിരീക്ഷിക്കുന്നു. നേരത്തെ ലഭിച്ചിരുന്ന ഒറ്റപ്പെട്ട മഴയും ഇനി ഇല്ലാതാകും. ഈ മാസം അവസാനം വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത ഞങ്ങളുടെ വെതർമാൻ പറയുന്നു. പകൽ ചൂടിനൊപ്പം രാത്രി താപനിലയും കൂടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞദിവസം സീസണിലെ സാധാരണ ചൂടിനേക്കാൾ 4.5 ഡിഗ്രി ചൂട് കൂടുതൽ രേഖപ്പെടുത്തി. പാലക്കാട്ട് 5.5 ഡിഗ്രി ചൂട് സാധാരണയേക്കാൾ കൂടി. കോട്ടയത്ത് 5 ഡിഗ്രിയും കൂടി.
കേരളത്തിൽ മഴ നൽകാൻ അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ ഒന്നുംതന്നെ നിലവിലില്ല എന്ന് ഞങ്ങളുടെ മീറ്റിയോറോളജിസ്റ്റ് പറയുന്നു. ഉത്തരേന്ത്യയിലും അടുത്ത ദിവസങ്ങളിൽ മഴ ദുർബലമായി തുടങ്ങും. കേരളത്തിൽ അടുത്ത മഴ പ്രതീക്ഷിക്കുന്നത് സെപ്റ്റംബർ 10ന് ശേഷമാണ്. എൽ നിനോ പ്രതിഭാസം കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ സജീവം ആകുന്നതാണ് മഴ കുറയാൻ ഇടയാക്കുന്നത്. 2023ലെ മഴക്കാലത്തേക്കാൾ 2024ലെ വരൾച്ചയാണ് സൂക്ഷിക്കേണ്ടത് എന്ന് മാസങ്ങൾക്കു മുമ്പ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കു കിഴക്കൻ മൺസൂൺ (North East Monsoon) എന്നറിയപ്പെടുന്ന തുലാവർഷം ലഭിക്കുമെങ്കിലും കേരളത്തിലെ മഴക്കുറവിനെ പരിഹരിക്കാൻ പര്യാപ്തമാകില്ല. ഈ സാഹചര്യത്തിൽ മഴവെള്ളം സംഭരിക്കാനും ഭൂമിയിലേക്ക് ഇറക്കാനും എല്ലാ വീടുകളിലും സംവിധാനം ഒരുക്കണം. ഇല്ലെങ്കിൽ 2024 ൽ കേരളം വലിയ വരൾച്ചയെ നേരിടേണ്ടി വരും.
കാലാവസ്ഥ വകുപ്പിന്റെ (IMD) AWS പ്രകാരം ഇന്നലെ ഉയർന്ന ചൂട്
ചൂണ്ടി 38.3°c
തൊടുപുഴ 37.4
അതിരപ്പിള്ളി 37.3
അഞ്ചൽ 37.3
പോത്തുണ്ടി ഡാം 37
ഉറുമി 36.9
തട്ടത്തുമല 36.7
പലേമേട് 36.6
കുന്നംകുളം 36.5
മംഗലം ഡാം 36.5
ഒറ്റപ്പാലം 36.4
കുന്നന്ദനം 36.2
മലമ്പുഴ ഡാം 36.1
കളമശ്ശേരി 36.1
വെസ്റ്റ് കല്ലട 36
ഇടമലയർ ഡാം 35.9
സീതത്തോട് 35.8
തിരുവല്ല 35.7
തിരുവല്ല 35.7
റാന്നി 35.7
വണ്ണമട 35.6
കൂത്താട്ടുകുളം 35.6
വെള്ളതൂവൽ 35.5
മണ്ണാർക്കാട് 35.3
കുമരകം 35.3
നെയ്യാറ്റിൻകര 35.3
വൈക്കം 35.2
കരുമാടി 35.2
N പറവൂർ 35.1
ഗൂഗിൾ ന്യൂസിലും metbeatnews ഇനി ലഭ്യമാകും. google news app ഡൗൺലോഡ് ചെയ്ത ശേഷം metbeat news ആപ്പ് പോലെ നിങ്ങളുടെ മൊബൈലിൽ ഐക്കൺ ആയി സെറ്റ് ചെയ്യാം. അപ്ഡേഷൻ എളുപ്പത്തിൽ നോക്കാം. Follow ചെയ്യാനുള്ള ലിങ്ക്: https://news.google.com/s/CBIwg5HJwq4B?sceid=IN:ml&sceid=IN:ml&r=0&oc=1