kerala monsoon forecast 2024 : മണ്‍സൂണ്‍ 5 ദിവസത്തിനകം കേരളത്തില്‍, ജൂണിലും മഴ കനക്കും
കേരളത്തില്‍ അഞ്ചു ദിവസത്തിനകം കാലവര്‍ഷമെത്തുമെന്നും ഇത്തവണ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം പുരോഗമിക്കാനുള്ള അനുകൂല അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴുള്ളത്. നിലവില്‍ കാലവര്‍ഷം വടക്കന്‍ ശ്രീലങ്കവരെയും കന്യാകുമാരി കടല്‍ വരെയും എത്തിയിട്ടുണ്ട്. മാലദ്വീപ്, കന്യാകുമാരി കടലിലെ കൂടുതല്‍ പ്രദേശങ്ങള്‍, ലക്ഷദ്വീപ്, കേരളം, തെക്കുപടിഞ്ഞാറന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്കും കാലവര്‍ഷം പുരോഗമിക്കാനുള്ള അന്തരീക്ഷ സാഹചര്യമാണ് ഇപ്പോഴുള്ളത്.
കേരളത്തില്‍ മഴ കനക്കും
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ രാജ്യത്തുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ സാധ്യത. ജൂണില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ മഴ ശക്തമാകും. തീവ്ര മഴയും ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കാം.
ആകെ മഴ കൂടുക വടക്ക്
ജൂണില്‍ തെക്കന്‍, മധ്യ കേരളത്തില്‍ മഴ കനക്കുമെങ്കിലും കാലവര്‍ഷ സീസണില്‍ കൂടുതല്‍ മഴ ലഭിക്കുക മധ്യ, വടക്കന്‍ ജില്ലകളിലാണ്. ഇത്തവണ കൊങ്കണ്‍ തീരത്ത് മഴ ശക്തമാകുമെന്ന് നേരത്തേ ഞങ്ങളുടെ നിരീക്ഷകര്‍ സൂചിപ്പിച്ചിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് വടക്കന്‍ കേരള്‌ത്തൊടൊപ്പം തീരദേശ കര്‍ണാടകയിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
photo : Nidhish Krishnan