കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. 8 ജില്ലകളിൽ യെല്ലോ അലോട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ,കൊല്ലം, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട് പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്രകാല വകുപ്പ് അറിയിച്ചു. മലയോര പ്രദേശങ്ങൾ ഒഴികെ ഈ ജില്ലകളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയായിരിക്കും.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.