ചരിത്രത്തിൽ റെക്കോർഡിട്ട് ഇന്നലെയും വൈദ്യുതി ഉപഭോഗം; ഓരോ ദിവസവും റെക്കോർഡ് മറികടക്കുന്നു

ചരിത്രത്തിൽ റെക്കോർഡിട്ട് ഇന്നലെയും വൈദ്യുതി ഉപഭോഗം; ഓരോ ദിവസവും റെക്കോർഡ് മറികടക്കുന്നു

ചരിത്രത്തിലാദ്യമായി തിങ്കളാഴ്‌ച 11 കോടി യൂണിറ്റ് എന്ന പ്രതിദിന വൈദ്യുതി ഉപയോഗത്തിലേക്കു കടന്നതിനു പിന്നാലെ ചൊവ്വാഴ്ചയും വൈദ്യുതി ഉപയോഗത്തിൽ പു തിയ റെക്കോർഡ്. 11.17951 കോടി യൂണിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്‌ച കേരളത്തിൽ ഉപയോഗി ച്ചത്.

കടുത്ത വേനൽച്ചൂടിന്റെ ഗ്രാഫ് ഉയരുന്നതോടൊപ്പം വൈദ്യുതി ഉപയോഗത്തിന്റെ അളവും കുതിച്ചുയരുകയാണ്. ഏപ്രിലിൽ ആദ്യത്തെ 9 ദിവസങ്ങളിൽ ആറു ദിവസവും വൈദ്യുതി ഉപഭോഗത്തിൽ പുതിയ റെക്കോർഡാണ് രേഖപ്പെടുത്തിയത്.

വൈകിട്ടത്തെ വൈദ്യുതി ആവശ്യകതയും റെക്കോർഡ് ഭേദിച്ചു. ഇന്നലെ 5,493 മെഗാവാട്ട് ആയിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ 5,487 മെഗാവാട്ട് എന്ന റെക്കോർഡ് ആണ് ചൊവ്വാഴ്‌ച തകർന്നത്.

മാർച്ചിലെ വൈദ്യുതി ഉപഭോഗം 2023 നെ അപേക്ഷിച്ച് ഇത്തവണ 12.79% വർധിച്ചുവെന്ന് വൈദ്യുതി ബോർഡിന്റെ കണക്കുകൾ പറയുന്നു. 2023 മാർച്ചിൽ 271 കോടി യൂണിറ്റ് വൈദ്യുതിയാണ് ആകെ ഉപയോഗിച്ചത്. ഇക്കൊല്ലം അത് 305.676 കോടി യൂണിറ്റ് ആയി ഉയർന്നു.

മുൻ വർഷവുമായി താരതമ്യപ്പെടുത്തിയാൽ 2024 മാർച്ചിൽ രാജ്യത്തെ ആകെ വൈദ്യുതി ഉപയോഗ വളർച്ച 1.4% ആയിരുന്നു. വൈദ്യുതി ഉപയോഗ വളർച്ചാ നിരക്കിൽ കേരളം രാജ്യത്തിൻ്റെ ശരാശരിയെക്കാൾ 10 ഇരട്ടിയോളം അധികമാണ്.

വേനൽ ശക്തമാവുകയും പകലും രാത്രിയും ചൂട് കൂടുന്നതും വൈദ്യുതി ഉപഭോഗം കൂടാൻ പ്രധാനകാരണം. രാത്രി താപനില 30 ഡിഗ്രിയാണ് സംസ്ഥാനത്ത് ജില്ലകളിലും അനുഭവപ്പെടുന്നത്. രാത്രി ഫാനിന്റെയും എ.സിയുടെയും ഉപഭോഗം പരമാവധിയാണ്. പകലും എസിയും ഫാനും ഉപയോഗിക്കുന്നു. സോളാർ ഉൾപ്പെടെയുള്ള ഗ്രീൻ എനർജിയുടെ ഉൽപാദനം കൂടി ഉള്ളതിനാൽ ആണ് നേരിയതോതിൽ എങ്കിലും വകുപ്പിന് ആശ്വാസമാകുന്നത്.

സോളാർ ബ്രാൻഡുകൾ സ്ഥാപിച്ച വീടുകളിൽ നിന്ന് അന്നത്തെ വൈദ്യുതി ഉപയോഗത്തിന് പുറമേ ശേഷിക്കുന്ന വൈദ്യുതി കൂടി ഗ്രിഡ് വഴി കെഎസ്ഇബിക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി തുച്ഛമായ വിലയാണ് നൽകുന്നത്. എന്നാൽ അതിൻ്റെ മൂന്നിരട്ടിക്കാണ് കെ.എസ്.ഇ.ബി ഇത് വിൽക്കുന്നത്. സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് നൽകുന്ന വൈദ്യുതിക്ക് മിനിമം 6 രൂപയെങ്കിലും യൂണിറ്റിന് വർധിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ശതമാനം ഇപ്പോൾ പുറത്തുനിന്നാണ് വാങ്ങുന്നത്. താപവൈദ്യുത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത് ആഗോളതാപനം വർദ്ധിപ്പിക്കാൻ ഇടയാക്കും. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം കുറച്ച് ഗ്രീൻ എനർജി ഉൽപാദനം സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ചൂട് കൂടാനേ ഇത് ഇടയാക്കുകയുള്ളൂ.

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

FOLLOW US ON GOOGLE NEWS

metbeat news


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment