KEAM 2024ൽ വലിയ മാറ്റം:
പരീക്ഷ ഇത്തവണ ഓൺലൈനിൽ
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ KEAM (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകി. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കീം പരീക്ഷ ഓൺലൈനായി നടത്താനുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.
എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പർ ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം, വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുൾപ്പെടെ നേട്ടങ്ങൾ സി ബി ടി മോഡിനുള്ളതായും ശിപാർശയിലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.