നെൽകൃഷിയുടെ സംരക്ഷകൻ സത്യനാരായണ ബലേരിക്ക് പത്മശ്രീ പുരസ്കാരം
പ്രശസ്ത കർഷകൻ സത്യനാരായണ ബലേരി ഉൾപ്പെടെ 3 മലയാളികൾക്ക് പത്മശ്രീ പുരസ്കാരം. 650 ലധികം പരമ്പരാഗത നെല്ലു വിത്തിനങ്ങളെ സംരക്ഷിച്ചുകൊണ്ട് ‘നെൽകൃഷിയുടെ സംരക്ഷകൻ’ എന്ന ഖ്യാതി നേടിയ കാസർഗോഡ് നിന്നുള്ള നെൽകർഷകനാണ് സത്യനാരായണ ബലേരി. ‘രാജകായമേ’ എന്ന അരി വിജയകരമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. കർണാടക, കേരളം, തമിഴ്നാട് എന്നീ 3 സംസ്ഥാനങ്ങളിലുടനീളം ഉത്പാദനവും സംരക്ഷണവും അദ്ദേഹം നിർവ്വഹിക്കുന്നുണ്ട്.
30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തെയും വിദേശത്തെയും 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണ സംരക്ഷിച്ചത്. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബലേരി നിവാസിയായ അദ്ദേഹം സ്വന്തം മണ്ണില്‍ പ്രകൃതിദത്ത വനം സൃഷ്ടിച്ച് കേരള വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ് ഉള്‍പ്പെടെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോമിന് സേവ്യര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
15 വർഷത്തെ കഠിനാധ്വാനത്തിലൂടെ ‘പോളിബാഗ് രീതി’ തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. അരിയുടെ ഇനങ്ങൾ മാത്രമല്ല അങ്കണം, ജാതിക്ക, കുരുമുളക് എന്നിവയുടെ പരമ്പരാഗത വിത്തുകളും സംരക്ഷിച്ചു. ഇതിന് പുറമെ 50 നെല്ലിനങ്ങൾ ഗവേഷണ കേന്ദ്രങ്ങളിൽ എത്തിച്ച്, നെൽവിത്ത് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. അതോടൊപ്പം ഗവേഷണവും സംരക്ഷണവും പ്രോത്സാഹിപ്പിച്ചു. ഇതാണ് അദ്ദേഹത്തെ പത്മശ്രീക്ക് അർഹനാക്കിയത്.
പാരമ്പര്യമായി ലഭിച്ച ഒരേക്കര്‍ സ്ഥലം സ്വാഭാവിക വനമായി സംരക്ഷിച്ചു. നെല്ലിന് പുറമെ നിരവധി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഔഷധസസ്യങ്ങള്‍ നിറഞ്ഞ കാട് സൃഷ്ടിക്കുകയും വിവിധ പക്ഷികളുടെയും ചെറുജീവികളുടെയും ആവാസകേന്ദ്രമാക്കുകയും ചെയ്തു.
രണ്ടിനം വിത്തുകളുമായി 15 വര്‍ഷം മുമ്പാണ് സത്യനാരായണയുടെ നെല്ലിനങ്ങളോടുള്ള ഇഷ്ടം തുടങ്ങുന്നത്. 20 ദിവസം വെള്ളത്തില്‍ മുങ്ങിക്കിടന്നാലും ചീയാത്ത ഏടിക്കൂണിയും വരണ്ട മണ്ണിലും പൊന്‍കതിര്‍ വിളയുന്ന വെള്ളത്തൊവനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
കേരളത്തിലെയും കര്‍ണാടകയിലെയും കാര്‍ഷിക വിദ്യാര്‍ഥികളും ഗവേഷകരും സത്യനാരായണയുടെ വിത്തുലാബിലെ സ്ഥിരം സന്ദര്‍ശകരാണ്. ബലേരിയിലെ പരേതനായ കുഞ്ഞിരാമന്‍ മണിയാണിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: നവ്യശ്രീ, ഗ്രീഷ്മ, അഭിനവ്.
കേരളത്തില്‍ നിന്ന് 2024 ലെ പത്മപുരസ്‌കാരത്തിന് അര്‍ഹരായവര്‍
പത്മഭൂഷൺ
- ഒ. രാജഗോപാല്‍
2.ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം)
പത്മശ്രീ
- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടി
- മുനി നാരായണ പ്രസാദ്
- കഥകളി ആചാര്യന്‍ സദനം ബാല കൃഷ്ണന്‍
- തെയ്യം കലാകാരന്‍ ഇ.പി. നാരായണന്‍
- നെല്‍ കര്‍ഷകന്‍ സത്യനാരായണ ബേലേരി
- പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം)
വായനക്കാർക്ക് Metbeat News ൻ്റെ റിപബ്ലിക് ദിനാശംസകൾ