കർണാടകയിൽ ഇന്നുണ്ടായ കനത്ത മഴയെ തുടർന്ന് തീരദേശ നഗരങ്ങൾ വെള്ളത്തിലായി. NH 66, NH 75 എന്നിവിടങ്ങളിൽ ഗതാഗതത്തെ ബാധിച്ചു. മംഗലാപുരം ഉടുപ്പി മേഖലകളിലാണ് കനത്ത മഴയെ തുടർന്ന് പ്രധാന പാതകളിൽ വെള്ളം കയറിയത്. മംഗളൂരു – ബംഗളൂരു, കൊച്ചി – മംഗളൂരു – മുംബൈ ദേശീയപാതകളിലാണ് വെള്ളം കയറിയത്.
രാവിലെ 7 മണി മുതൽ കനത്ത മഴ ഈ മേഖലയിൽ തുടരുകയാണ്. ദക്ഷിണ കന്നഡടയിലാണ് കനത്ത മഴ ഏറെ ദുരിതം വിതച്ചത്. കർണാടകയുടെ തീരദേശ ജില്ലകളായ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും ആണ് കനത്ത മഴ ദുരിതം വിതയ്ക്കുന്നത് . പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡുകൾ തകർന്നു. ആൾനാശം സംബന്ധിച്ച് റിപ്പോർട്ടുകളില്ല.