“മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം” മുരളി തുമ്മാരുകുടി

“മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം” – മുരളി തുമ്മാരുകുടി

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് . ലോകമെമ്പാടും ഇന്ന് മരങ്ങൾ വച്ച് പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക് അധികൃതർ നേതൃത്വം നൽകും . ഇതിൽ നിന്ന് വ്യത്യസ്തമായി മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം എന്ന് Dr. മുരളി തുമ്മാരുകുടി ഫേസ്ബുക് പോസ്റ്റ് വഴി പങ്കുവച്ചു .

ലോകത്തെവിടെയും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ചർച്ചകൾ ആയി, വെബ്ബിനാർ ആയി, പരിസ്ഥിതി സിനിമാ പ്രദർശനം ആയി, പെയിന്റിംഗ് മത്സരങ്ങൾ ആയി. പക്ഷെ ഏറ്റവും കൂടുതൽ നടക്കുന്നത് മരം നടുന്നത് തന്നെയാണ് . കേരളത്തിലും ഓരോ പരിസ്ഥിതി ദിനത്തിലും മരങ്ങൾ നടുന്ന പദ്ധതികൾ ഉണ്ട്, കാലാകാലമായി ആചാരം പോലെ നടക്കുന്ന ഒന്നാണ് .

കഴിഞ്ഞ ദിവസം ഹരിയുമായി സംസാരിക്കുമ്പോൾ എന്താണ് ലാൻഡ് റെസ്റ്റോറേഷൻ എന്ന വിഷയത്തിൽ കേരളത്തിൽ ചെയ്യാൻ പറ്റുന്നത് എന്ന ചോദ്യം വന്നു. ലോകത്തെ മറ്റുള്ള പ്രദേശങ്ങളെപ്പോലെ അല്ലാത്ത, ഇന്ത്യയിലെ പോലും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.

വീട് വക്കാനും കൃഷിക്കും കാലിവളർത്തലിനും വ്യവസായങ്ങൾക്കും ഒക്കെയായി കൂടുതൽ സ്ഥലങ്ങൾ, വനം ഉൾപ്പടെ , വെട്ടിപ്പിടിക്കുന്നതും വെളുപ്പിക്കുന്നതും ഒക്കെയാണ് ലോകത്ത് കൂടുതൽ കാണുന്നത്. കേരളത്തിൽ ആകട്ടെ ഓരോ വർഷവും കൃഷി കുറഞ്ഞുവരുന്നു. പല പ്രദേശങ്ങളിൽ നിന്നും ആളുകൾ നഗരങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. വീടിനടുത്തുള്ള കൃഷിഭൂമി പോലും മനുഷ്യൻ ഒന്നും ചെയ്യാതെ കാടും പടലും കടന്നു കയറുന്നു. പ്രകൃതിയുടെ ഈ തിരിച്ചുവരവിനെ നമ്മൾ ശാസ്ത്രീയമായി ശ്രദ്ധിക്കുന്നില്ല. തിരിച്ചുവരവിൽ മുന്നിൽ നിൽക്കുന്നത് അധിനിവേശ സസ്യങ്ങൾ ആണ്.

ഇക്കാര്യത്തിൽ കൂടുതൽ നയങ്ങൾ, നിയമങ്ങൾ പദ്ധതികൾ ഉണ്ടാക്കേണ്ട സമയം കഴിഞ്ഞു. ചിലപ്പോഴെങ്കിലും മരം വച്ച് പിടിപ്പിക്കുന്നതല്ല അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റുന്നതാണ് ശരിയായ പരിസ്ഥിതി പ്രവർത്തനം എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഉണ്ട്. കഴിഞ്ഞ ദിവസം crowd foresting എന്ന യൂട്യൂബ് ചാനലിൽ അദ്ദേഹം ഈ വിഷയത്തെ പറ്റി സംസാരിച്ചിരുന്നു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Leave a Comment