നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റെക്കോര്‍ഡ് റൂം അസിസ്റ്റന്റ് ഒഴിവുകള്‍

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റെക്കോര്‍ഡ് റൂം അസിസ്റ്റന്റ് ഒഴിവുകള്‍

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക്: nish.ac.in/others/career.

തീയതി നീട്ടി

സംസ്ഥാന സഹകരണ യൂണിയനിൽ കേരള സഹായക്/വാച്ച്മാൻ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 31 വരെ ദീർഘിപ്പിച്ചു.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോട്ടയം ജില്ലാ എക്‌സില്യൂട്ടീവ് ഓഫിസിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് (ശമ്പള സ്‌കെയിൽ 26500-60700) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471- 2448791

ക്ലിനിക്കൽ ചൈൽഡ്

ഡെവലപ്മെന്റിൽ
പി.ജി ഡിപ്ലോമ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിലേക്ക് 2023-24 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതി. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായിരുന്നാൽ മതിയാകും. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ. അവസാന തീയതി ഫെബ്രുവരി 3. ജനുവരി
31 വരെ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,

കിർടാഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ്

കിർടാഡ്‌സിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസ പ്രതിഫലം 30,995 രൂപ.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ തസ്തികയിൽ 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

പാനലിലേക്ക് അപേക്ഷിക്കാം

സിഡിറ്റ് അക്കാദമിക് / പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ പാനൽ രൂപീകരിക്കുന്നതിനുവേണ്ടി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. വെബ്‌സൈറ്റ്: www.cdit.org/careser.

കൊളിജിയേറ്റ് എജ്യൂക്കേഷൻ ഡയറക്ടറേറ്റിൽ ഒഴിവ്

കൊളിജിയേറ്റ് എജ്യൂക്കേഷൻ ഡയറക്ടറേറ്റിൽ നെറ്റ്വർക്ക് എൻജിനീയർ, കാമറമാൻ, എഡിറ്റർ കം ആനിമേറ്റർ തസ്തികകളിൽ നിയമനം. 29 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക്: www.cmd.kerala.gov.in.

© Metbeat Career News

ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment