പസഫിക് സമുദ്രത്തിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം ജപ്പാനിലെ ഇസു ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകി. സുനാമിത്തിരകൾക്ക് ഒരു മീറ്ററിലധികം ഉയരമുണ്ടായേക്കാമെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.
ടോക്കിയോയിൽ നിന്ന് തെക്ക് ഭാഗത്തായാണ് ഇസു ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ജനങ്ങളോട് തീരപ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 10 കിലോ മീറ്റർ ആഴത്തിലുണ്ടായ ഭൂചലനത്തിന് 6.6 തീവ്രതയാണ് രേഖപ്പെടുത്തിയത് എന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.
അതേസമയം ഹാച്ചിജോ ദ്വീപിൽ 30 സെന്റി മീറ്റർ ഉയരമുള്ള സുനാമി തിരകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് ജപ്പാൻ. 2011ൽ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും വടക്കൻ ജപ്പാനിൽ വൻ നാശം വിതച്ചിരുന്നു.