കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ജാക്കറ്റുമായി ജപ്പാൻ

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫാൻ ജാക്കറ്റുമായി ജപ്പാൻ. ചൂടിനെ മറികടന്ന് ജീവിതം സാധാരണ രീതിയിൽ കൊണ്ടുപോകാൻ പല മാർഗങ്ങളും പരീക്ഷിക്കുമ്പോഴാണ് ഫാൻ ജാക്കറ്റിന് ജപ്പാനിൽ ആവശ്യക്കാർ കൂടിവന്നത്. ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഫാൻ പുറത്തെ വായു വലിച്ചെടുക്കുകയും വിയർപ്പിനെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. ഇത്തരം ഫാൻ ജാക്കറ്റുകൾ ജപ്പാനിൽ സുലഭമായി ലഭിക്കുന്നുണ്ട്. ജപ്പാനിലെ മുൻ സോണി എൻജിനീയറായ ഇച്ചിഗയ ഹിരോഷിയാണ് ഈ ജാക്കറ്റ് രൂപകൽപ്പന ചെയ്തത്.

2017ൽ ഈ കണ്ടുപിടിത്തത്തിന് ആഗോളതാപന പ്രതിരോധ പ്രവർത്തനത്തിനുള്ള പരിസ്ഥിതി മന്ത്രിയുടെ പ്രശംസ ലഭിച്ചിരുന്നതായി ജപ്പാൻ സർക്കാറിന്റെ പബ്ലിക് റിലേഷൻസ് ബ്ലോഗിൽ പറയുന്നു. ഇപ്പോൾ നിരവധി കമ്പനികൾ ഇത്തരം ജാക്കറ്റ് വിപണിയിൽ ഇറക്കിയിട്ടുണ്ട്.ജപ്പാനിലെ ഒരു നഗരത്തിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഫാൻ ഘടിപ്പിച്ച ജാക്കറ്റ് ധരിച്ച് ജോലിചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ചൈനയിലും, യൂറോപ്പ്യൻ രാജ്യങ്ങളിലും കടുത്ത ചൂടാണ്. ഉഷ്ണതരംഗത്തിൽ ചൈനയിൽ ഫെസ്കിനി എന്നറിയപ്പെടുന്ന ഫുൾ ഫേസ് മാസ് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. മൂക്കിന്റെയും കണ്ണിന്റെയും ഭാഗത്ത് മാത്രം ദ്വാരമുള്ള ഈ മാസ്കിന് ചൈനയിൽ ആവശ്യക്കാർ ഏറെയാണ്.

Leave a Comment