Italy and Frace weather 04/03/24 : കനത്ത മഞ്ഞുവീഴ്ച, മഴ, കൊടുങ്കാറ്റ്: 16 വയസുകാരന്‍ മരിച്ചു

Italy and Frace weather 04/03/24 : കനത്ത മഞ്ഞുവീഴ്ച, മഴ, കൊടുങ്കാറ്റ്: 16 വയസുകാരന്‍ മരിച്ചു

ഇറ്റലിയിലും ഫ്രാന്‍സിലും കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും മഞ്ഞുമലയിടിച്ചിലും കാറ്റും മൂലം ജനജീവിതം താറുമാറായി. 16 വയസുള്ള കുട്ടി മഞ്ഞുമലയിടിഞ്ഞ് മരിച്ചു. തെക്കന്‍ ഇറ്റലിയിലെ South Tyrol region ടിറോള്‍ മേഖലയിലെ വാല്‍പാസിരിയ Val Passiria യിലാണ് സംഭവം. ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പ്രദേശം. ഇവിടെ മഞ്ഞുമലയിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ലെവല്‍ 3 മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂറോപ്പില്‍ സ്ഥിരമായി മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടാകുന്ന പ്രദേശമാണിത്. കുട്ടിക്കു മുന്‍പ് മറ്റൊരാളും ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. അവോസ്ട താഴ്‌വാരത്ത് മൂന്നു ഗ്രാമങ്ങളിലായി 6000 പേരാണ് കഴിയുന്നത്. ഫ്രഞ്ച് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആല്‍ഫിന്‍ മേഖലയിലാണിത്. ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞത് ഇവിടെയാണ്. ഇതോടെ തുരങ്കപാത അഞ്ഞുപോയി.

ഇടിയോടുകൂടെയുള്ള മഴയും ശക്തമായ കാറ്റിനും പിന്നാലെ ലിഗൂരിയ (Liguria ) മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. ഇറ്റലിയുടെ വടക്കു പടിഞ്ഞാറന്‍ തീരമാണ് ഈ പ്രദേശം. മണിക്കൂറില്‍ 100 കി.മി വേഗത്തിലുള്ള ശക്തമായ കാറ്റാണ് ഇവിടെയുണ്ടായത്. തീരദേശ നഗരമായ സവോണയില്‍ Savona ടൊര്‍ണാഡോയുമുണ്ടായി (tornado). നാലു മീറ്ററിലേറെ ഉയരത്തിലുള്ള തിരമാലയാണ് കാപോ മെല്ലി (Capo Mele ) യില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Alessandria area of Piedmont ല്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായി. ഇറ്റലിയിലെ തെക്കന്‍ മേഖലയിലും Sardinia യിലുമാണ് കനത്ത കാറ്റും മഴയുമുണ്ടായത്. അടുത്ത ദിവസങ്ങളിലും സമാന രീതിയിലുള്ള കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന പ്രവചനം.

ഫ്രാന്‍സിലെ ഏറ്റവും തിരക്കേറിയ സഞ്ചാരികളുടെ കേന്ദ്രമായ French ski resorst ല്‍ അടുത്തദിവസങ്ങളില്‍ മഞ്ഞൂമലയിടിയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. ശക്തമായ മഞ്ഞുവീഴ്ചയും ഇവിടെ പ്രതീക്ഷിക്കുന്നു. ഇറ്റാലിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പര്‍വത മേഖലയില്‍ ഒരു മീറ്ററിലധികം മഞ്ഞുവീഴുമെന്നാണ് ഫ്രഞ്ച് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. ആല്‍പ്‌സ് പര്‍വതത്തോടു ചേര്‍ന്നുള്ള മേഖലയാണിത്. Alpine resorts ആല്‍പൈന്‍ റിസോര്‍ട്ടിലേക്കുള്ള പാതയും പലയിടത്തായി തടസ്സപ്പെട്ടു. 50 സെ.മി മഞ്ഞുവീഴ്ചയാണ് ഇന്നലെയുണ്ടായത്.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.