ഉൾക്കാടുകളിൽ ചൂട് കൂടി തുടങ്ങി ; കൂടുതൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുമെന്ന് മുന്നറിയിപ്പ്

ഉൾക്കാടുകളിൽ ചൂട് കൂടി തുടങ്ങി ; കൂടുതൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുമെന്ന് മുന്നറിയിപ്പ്

ഉൾക്കാടുകളിൽ ചൂട് കൂടി തുടങ്ങിയതോടെ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമെന്ന മുന്നറിയിപ്പ്. വനം വകുപ്പാണ് ഇക്കാര്യം പറഞ്ഞത്. Metbeat weather ഉൾപ്പെടെയുള്ള കാലാവസ്ഥ ഏജൻസികൾ ഇത്തവണ ചൂട് കൂടുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും ചൂടു കൂടുക കേരളത്തിന്റെ കിഴക്കൻ വനമേഖലകളിൽ ആയിരിക്കുമെന്നും, തീരദേശങ്ങളിൽ ചൂട് കുറവായിരിക്കുമെന്നുമാണ് കാലാവസ്ഥ ഏജൻസികൾ പറയുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വന്യമൃഗ ശല്യം വർദ്ധിച്ചു വരികയാണ്. ഉൾക്കാട്ടിൽ താപനില ഉയരുന്നതോടെ നീരുറവകൾ എല്ലാം വറ്റി തുടങ്ങിയപ്പോഴാണ് വന്യമൃഗങ്ങൾ വെള്ളം തേടി കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്. ഇങ്ങനെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി തുടങ്ങിയതോടെ നിരവധി പേരുടെ മരണത്തിനും കാരണമായി. ആന, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങി നിരവധി വന്യമൃഗങ്ങളാണ് കുടിവെള്ളം ഭക്ഷണവും തേടി നാട്ടിലേക്ക് ഇറങ്ങുന്നത് എന്ന് വനം വകുപ്പും പറയുന്നു.ഇത്തവണ വേനൽ തുടങ്ങും മുമ്പേ വേനൽ ചൂട് കൂടിയതിനാൽ തന്നെ നീരുറവകളെല്ലാം നേരത്തെ വറ്റി തുടങ്ങി.

അതുകൊണ്ടുതന്നെ കാട്ടിൽ ജീവിക്കുന്ന ചെറുതും വലുതുമായ ജീവികൾക്ക് എല്ലാം കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ്. ഉൾനാടൻ ഗ്രാമങ്ങളിലെ ചെറിയ തോടുകളും വെള്ളച്ചാട്ടങ്ങളും എല്ലാം വേനൽചൂടിൽ വറ്റിത്തുടങ്ങി.ഓരോ ദിവസവും വർദ്ധിച്ചുവരുന്ന ചൂട് മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്നതും കർഷകരെ ദുരിതത്തിലാക്കുന്നു.പലയിടത്തും ക്യാമറയും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ കാടുകളിൽ അധിനിവേശ സസ്യങ്ങൾ കൂടുതലായി വന്നതോടെ നാട്ടു സസ്യങ്ങൾ കാട്ടിൽ കുറഞ്ഞു. അതിനാൽ തന്നെ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാതെ ആയതും മൃഗങ്ങൾ കാട് ഇറങ്ങുന്നതിന് ഒരു കാരണമാണ്. ഇപ്പോൾ പല വനപ്രദേശങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.

ഉൾക്കാടുകളിൽ ചൂട് കൂടി തുടങ്ങി ; കൂടുതൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുമെന്ന് മുന്നറിയിപ്പ്

വനാതിഥികളിൽ വിനോദസഞ്ചാരികൾ കൊണ്ടു കളയുന്ന ഭക്ഷണ അവശിഷ്ടങ്ങൾ കഴിക്കാനും മൃഗങ്ങൾ കൂടുതലായി പുറത്തേക്ക് എത്തും. കാരണംമൃഗങ്ങൾക്ക് ഉപ്പിനോട് താല്പര്യം കൂടുതലാണ്. കൂടാതെ കാടുമായി ബന്ധപ്പെട്ട നിരവധി ശുദ്ധജല പദ്ധതികളും ഉണ്ട്. പൈപ്പുകൾ ഉപയോഗിച്ച് വെള്ളം ധാരാളമായി ഈ ശുദ്ധജല പദ്ധതികളിലേക്ക് എടുക്കുന്നതും കാടുകളിലെ നീരുറവകൾ വറ്റുന്നതിന് കാരണമാകുന്നു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment