18നും 35നും ഇടയിലാണോ പ്രായം എങ്കിൽ ഐഎസ്ആർഒയിൽ ജോലി നേടാം
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ എസ് ആർ ഒ) യൂണിറ്റായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ (എൻ ആർ എസ് സി) അവസരങ്ങൾ. ഫെബ്രുവരി 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
എൻ ആർ എസ് സി – എർത്ത് സ്റ്റേഷൻ, ഷാദ്‌നഗർ കാമ്പസ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, അല്ലെങ്കിൽ എൻ ആർ എസ് സി, ബാലാനഗർ, ഹൈദരാബാദ് അല്ലെങ്കിൽ റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-സെൻട്രൽ (നാഗ്പൂർ), റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-നോർത്ത് (ന്യൂഡൽഹി) ,റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-ഈസ്റ്റ് (കൊൽക്കത്ത), റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-വെസ്റ്റ് (ജോധ്പൂർ), റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-സൗത്ത് (ബെംഗളൂരു) എന്നിവിടങ്ങളിലേക്കായിരിക്കും നിയമനം.41 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 35 ഒഴിവുകൾ സയിന്റിസ്റ്റ്/എൻജിനിയർ തസ്കികിലേക്കാണ്. മെഡിക്കൽ ഓഫീസർ-1. നഴ്സ്-2, ലൈബ്രററി അസിസ്റ്റ്- 3 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.18 നും 35 നും ഇയിലാണ് പ്രായപരിധി.
അപേക്ഷിക്കേണ്ട രീതി ഇങ്ങനെ
www.nrsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക
‘അപ്ലൈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
ഫോം സമർപ്പിച്ച് റെക്കോർഡുകൾക്കായി ഒരു പ്രിന്റ് ചെയ്ത പകർപ്പ് സൂക്ഷിക്കുക
ഒഴിവുകൾ സയിന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ 56,100-1,77,500 ആണ് മാസ ശമ്പളം. മെഡിക്കൽ ഓഫീസർ-56,100 – 1,77,500. നഴ്സ്-44,900 – 1,42,400, ലൈബ്രററി അസിസ്റ്റ്- 44,900 – 1,42,400 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ശമ്പളം.
Thanks for sharing. I read many of your blog posts, cool, your blog is very good.