ശീതകാല മഴയിൽ 890% കൂടുതൽ; എന്നിട്ടും കേരളത്തിൽ പകൽ ചൂട് കൂടുന്നു

ശീതകാല മഴയിൽ 890% കൂടുതൽ; എന്നിട്ടും കേരളത്തിൽ പകൽ ചൂട് കൂടുന്നു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജനുവരി ഒന്നു മുതൽ ജനുവരി 25 വരെയുള്ള ശീതകാല മഴയുടെ കണക്കിൽ കേരളത്തിൽ 890% കൂടുതൽ മഴ ലഭിച്ചു. ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിക്കേണ്ട മഴ 5.9 mm ആണ്. എന്നാൽ 58.4 mm മഴ ലഭിച്ചു. അതായത് 890% അധിക മഴ ലഭിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 14.5 mm മഴ ലഭിക്കേണ്ടത് 156.2mm മഴ ലഭിച്ചു. 977% അധിക മഴ കിട്ടി. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ ലഭിച്ച മഴയാണ് ശീതകാല മഴയുടെ കണക്കിൽ വരിക. ഇത്തവണ അധിക മഴ ലഭിക്കാൻ കാരണമായത് ജനുവരി ആദ്യവാരം ഉണ്ടായ ന്യൂനമർദ്ദം ആണ്. ന്യൂനമർദ്ദം മിക്ക ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുന്നതിന് കാരണമായി.കൊല്ലം ജില്ലയിലാണ് ഇത്തവണ ഏറ്റവും കുറവ് മഴ ലഭിച്ചത്. 10.4 mm മഴ ലഭിക്കേണ്ട കൊല്ലം ജില്ലയിൽ 10.2 mm മഴ ലഭിച്ചു.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഇത്തവണ അധികമഴ ലഭിച്ചത്. 2.2 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 74.2 mm മഴ ലഭിച്ചു. അതായത് 3273% അധികമഴ കിട്ടി. എന്നാൽ കോഴിക്കോട് ജില്ലയിൽ 1.8 mm മഴ ലഭിക്കേണ്ടിടത്ത് 75.6 mm മഴ ലഭിച്ചു. 4100 ശതമാനം അധികമഴ. അതേസമയം മറ്റു ജില്ലകളിൽ ലഭിച്ച അധിക മഴയുടെ കണക്ക് ഇങ്ങനെ

ആലപ്പുഴ 242 ശതമാനം, എറണാകുളം 1095 ശതമാനം ഇടുക്കി 1019%, കാസർകോട് 2937 ശതമാനം, കോട്ടയം 851% മലപ്പുറം 3012% പാലക്കാട് 2624 ശതമാനം പത്തനംതിട്ട 184 ശതമാനം തൃശൂർ 3021% തിരുവനന്തപുരം 38% വയനാട് 817% എന്നിങ്ങനെയാണ് അധിക മഴ ലഭിച്ചത്. അതേസമയം കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 2.4 mm മഴ ലഭിക്കേണ്ടിടത്ത് 41.8 എം എം മഴ ലഭിച്ചു. അതായത് 1642% അധികമഴ.

അധികം മഴ ലഭിച്ചില്ലെങ്കിലും പകൽ ചൂട് കൂടും

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചൂടിൽ ക്രമാതീതമായ വർദ്ധനവ്. ജനുവരി 20 കഴിഞ്ഞതോടെ കേരളത്തിൽ ചൂട് 38 ഡിഗ്രി കവിഞ്ഞു. ആഗോള അന്തരീക്ഷ സ്ഥിതി (Global Weather Analysis) അവലോകനം ചെയ്യുമ്പോൾ ഫെബ്രുവരി ആദ്യ രണ്ടാഴ്ചയും കേരളത്തിൽ മഴ വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് Metbeat Weather പറയുന്നു.

ആഗോള മഴപ്പാത്തി എന്ന് അറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) കുറച്ചുദിവസമായി ഫേസ് മൂന്നിൽ പസഫിക് സമുദ്രത്തിലാണ് ഉള്ളത്. ഇതിനു മുമ്പായി ഇന്ത്യൻ മഹാസമുദ്രത്തിൽ (phase 2) MJO വന്നു പോയിരുന്നു. എന്നാൽ തെക്കേ ഇന്ത്യയിൽ കാര്യമായ സ്വാധീനം നൽകാൻ കഴിഞ്ഞില്ല. ന്യൂനമർദ്ദങ്ങളെ (low pressure area) സജീവമാക്കാനും ചക്രവാത ചുഴികൾ ( cyclonic circulation) മൂലം മഴ നൽകാനും MJO ക്ക് കഴിയും.

സാധാരണ 30 – 90 ദിവസം കൊണ്ട് ഉലകം ചുറ്റുന്ന എം.ജെ. ഒ ഇത്തവണ പസഫിക് സമുദ്രത്തിൽ മന്ദഗതിയിലാണ് സഞ്ചാരം. ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയായ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പോസിറ്റീവ് ഫെയ്സിലാണ് ഇപ്പോൾ ഉള്ളത്. പടിഞ്ഞാറൻ പസഫിക്കൽ നിലയുറപ്പിച്ചിരിക്കുകയാണ് എം.ജെ.ഒ.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment