ഇന്നു മുതൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

കേരളത്തിൽ തിരുവോണ ദിവസവും തലേന്ന് രാത്രിയും ഒറ്റപ്പെട്ട മഴക്ക് സാധ്യത. അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ് പഴഞ്ചൊല്ലെങ്കിലും വ്യാപകമായ മഴ ഉണ്ടാകില്ല. ഓണം വെളുക്കാൻ തന്നെയാണ് സാധ്യതയെന്ന് അത്തം ഒന്നിനുള്ള ഞങ്ങളുടെ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.

ഇന്നലെ മുതൽ കേരളത്തിനു മുകളിൽ ഈർപ്പ സാന്നിധ്യം വ്യക്തമായിരുന്നു. രാത്രി ചന്ദ്രനു ചുറ്റും വലയം രൂപപ്പെട്ടത് ഈർപ്പംമൂലമുള്ള ഹാലോ സാന്നിധ്യമായിരുന്നു. അറബിക്കടലിലും മഴ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. രാത്രി വൈകി തെക്കൻ കേരളത്തിലേക്ക് കരകയറും. നിലവിൽ കാറ്റ് അനുകൂലമല്ലാത്തതാണ് കരകയറാതിരിക്കാൻ കാരണം. എങ്കിലും ഏതാനും തെക്കൻ ജില്ലകളിൽ മഴ സാധ്യതയുണ്ട്.

കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ രേഖപ്പെടുത്തി.
ഇടുക്കി ജില്ലയിലും ഇന്ന് (തിങ്കൾ) വൈകിട്ട് മഴ സാധ്യത. എറണാകുളം ജില്ലയുടെ കിഴക്കും മഴയുണ്ടാകും. ഏറെ നേരം നീണ്ടു നിൽക്കാത്ത ഇടത്തരം മഴയാണ് പ്രതീക്ഷിക്കേണ്ടത്.

വടക്കൻ ജില്ലകളിൽ കണ്ണൂരും കാസർകോട്ടും മഴ പൊതുവെ കുറവാകും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ ലഭിക്കും. അടുത്ത മൂന്നു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റ് സാന്നിധ്യവും മഴക്ക് ഒരു ഘടകമാണ്.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment