Kerala Vishu Day Weather : ഇന്നത്തെ യാത്രയ്ക്ക് മഴ തടസ്സമോ?
വിഷു ദിനമായ ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്ന് മിക്കയിടത്തും മഴ സാധ്യത കുറവായതിനാൽ മഴ നിങ്ങളുടെ യാത്രകൾക്ക് തടസ്സമാകില്ലെന്ന് Metbeat Weather ലെ നിരീക്ഷകർ അറിയിച്ചു. ഇന്ന് കേരളത്തെ അപേക്ഷിച്ച് ഗൾഫിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഒമാൻ യുഎഇ ഖത്തർ കൊയ്ത്ത് എന്നിവിടങ്ങളിൽ മഴ സാധ്യതയുണ്ട്. സൗദിയിൽ നാളെ മുതൽ മഴ ശക്തിപ്പെടുംസൗദിയിൽ നാളെ മുതൽ മഴ ശക്തിപ്പെടും
കേരളത്തിൽ ഇന്ന് (14/04/24) മധ്യ തെക്കൻ കേരളത്തിലെ ഏതാനും പ്രദേശങ്ങളിലും വടക്കൻ കേരളത്തിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും ആണ് ഇന്ന് മഴ സാധ്യത. വടക്കൻ കേരളത്തിൽ കിഴക്കൻ മലയോര മേഖലകളിലാണ് മഴ സാധ്യതയുള്ളത്. കേരളത്തിൽ നാലോ അഞ്ചോ ലൊക്കേഷനുകളിലായി ഇന്ന് ഇടിയോട് കൂടെ ഇടത്തരം മഴക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് വൈകിട്ടോ രാത്രിയോ സാധ്യതയുണ്ട് .
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ചില ഭാഗങ്ങളിലും കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മേഖലയിലുമാണ് മഴ പ്രതീക്ഷികുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴ ഇന്നലത്തോടെ ദുർബലമാവുകയായിരുന്നു.
ഇനി ഈ മാസം 20ന് ശേഷമാണ് കൂടുതൽ മഴ വടക്കൻ കേരളത്തിൽ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്. 18 മുതൽതെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിലായി വേനൽ മഴ വീണ്ടും ലഭിച്ചു തുടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽ മഴയെ തുടർന്ന് കേരളത്തിൽ ചൂടിന് നേരിയ തോതിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
തെക്കൻ കേരളത്തിൽ നാല് ഡിഗ്രി വരെയും വടക്കൻ കേരളത്തിൽ ഒരു ഡിഗ്രി വരെയുമാണ് താപനിലയിൽ കുറവ് അനുഭവപ്പെടുന്നത്.
എല്ലാവർക്കും Metbeat Weather ൻ്റെ വിഷു ആശംസകൾ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം ഇവിടെ ക്ലിക്ക് ചെയ്യുക.
FOLLOW US ON GOOGLE NEWS