Ireland Rain 23/02/25: അയർലൻ്റുകാർക്ക് നാളെ പ്രളയ ഭീഷണി, കനത്ത മഴയും കാറ്റും തിങ്കൾ വരെ
തെക്കുകിഴക്കന്‍ ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നാളെയും ശക്തമായി തുടരും. വടക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ ശനിമുതല്‍ മഴ ഒഴിയും. എന്നാല്‍ തിങ്കള്‍ വരെ മഴ തുടരുന്നതിനാല്‍ അയര്‍ലന്റുകാര്‍ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ 7 സെ.മി മഴ പ്രതീക്ഷിക്കാം. ഞായറാഴ്ച പലയിടത്തും വെള്ളപ്പൊക്ക സാധ്യതയുണ്ട്.
വടക്കന്‍ അയര്‍ലന്‍ഡില്‍ നാളെ (ഞായര്‍) കനത്ത മഴ സാധ്യത. 15 കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. ശക്തമായ കാറ്റിനും മഴക്കുമാണ് മുന്നറിയിപ്പ്. ഏതാനും ദിവസങ്ങളായി ഇവിടെ കനത്ത മഴ തുടരുകയാണ്. 15 കൗണ്ടികളില്‍ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, മണ്‍സ്റ്റര്‍, ഡൊണഗല്‍, ഗാല്‍വേ, ലീട്രിം, മായോ, സ്ലിഗോ എന്നിവിടങ്ങളിലെല്ലാം ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ മുന്നറിയിപ്പുകള്‍ പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ അര്‍ദ്ധരാത്രി വരെ ഡൊണഗല്‍, ഗാല്‍വേ, ലൈട്രിം, മായോ, സ്ലിഗോ എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി കുറഞ്ഞ താപനില 5 മുതല്‍ 8 ഡിഗ്രി വരെയായാകും.
നാളെ വളരെ ശക്തമായ കാറ്റും വ്യാപകമായ മഴയും ഉണ്ടാകും. പരമാവധി താപനില 11 മുതല്‍ 14 ഡിഗ്രി വരെയാണ്. തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ കനത്ത ആലിപ്പഴ വര്‍ഷവും ഒറ്റപ്പെട്ട ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
WhatsApp Group For UK , Ireland 👇: https://chat.whatsapp.com/GQf7XiuBPiRLJfDA7Q7T3f