Iran Earthquake 02/04/24: ഇറാനിൽ 4.6 തീവ്രതയുള്ള ഭൂചലനം
തെക്കു കിഴക്കൻ ഇറാനിൽ ഇന്ന് രാവിലെ ഇടത്തരം ഭൂചലനം അനുഭവപ്പെട്ടു. കർമാൻ പ്രവിശ്യയിലാണ് രാവിലെ പ്രാദേശിക സമയം 8 മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. National Seismology Center of Tehran University’s Institute of Geophysics ആണ് ഭൂചലനം സ്ഥിരീകരിച്ചത്.
കർമാൻ പ്രവിശ്യയിലെ ഫയാത്ത് ജില്ലയിലാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്ന് 9 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കെർമാനിലെ ബാമിൽ നിന്ന് 127 കി.മി തെക്കു പടിഞ്ഞാറ് ആണ് ഭൂചലനം എന്ന് സ്വകാര്യ ഭൂചലന നിരീക്ഷകരായ volcano discovery റിപ്പോർട്ട് ചെയ്തു.