ഇറാനിലെ ഭൂകമ്പം: യു.എ.ഇയിലും പ്രകമ്പനം

ദുബൈ: ഇറാനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലും. വൈകുന്നേരം 5.59നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെയും തെക്കന്‍ ഇറാനിലുണ്ടായ ഭൂചലനങ്ങളുടെ പ്രകമ്പനം യു.എ.ഇയില്‍ അനുഭവപ്പെട്ടിട്ടുണ്ട്.

Leave a Comment